ഭക്ഷ്യ സുരക്ഷ ബില്‍ ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു.ഗ്രാമീണ മേഖലയിലെ 75 ശതമാനം ജനങ്ങള്‍ക്കും നഗരത്തിലെ 50 ശതമാനത്തിനും ഭക്ഷണം അവകാശമാകുന്നതാണ് ബില്‍. ബില്‍ പ്രകാരം രാജ്യത്തെ ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്കു അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങള്‍ വീതം ലഭിക്കും. മൂന്ന് രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും ഒരു രൂപക്ക് ധാന്യങ്ങളും ലഭിക്കും. വര്‍ഷം ഒരുലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. കുടുംബങ്ങളിലെ അമ്മമാരുടെ പേരിലായിരിക്കും റേഷന്‍ കാര്‍ഡ് നല്‍കുക. ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ ലഭിക്കും.ആറു മാസം മുതല്‍ ആറു വയസു വരെയുള്ള കുട്ടികള്‍ക്കു സൗജന്യ ഭക്ഷണവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
അംഗീകാരത്തിനായി ബുധനാഴ്ച രാഷ്ട്രപതിക്ക് അയക്കും. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതാണ് ബില്‍. ഭക്ഷ്യ സുരക്ഷ ബില്‍ അവതരിപ്പിക്കാന്‍ പ്രത്യേക പാര്‍ലമെന്‍്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്‍്റെ നിസഹകരണത്തത്തെുടര്‍ന്നാണു ബില്‍ ഓര്‍ഡിനന്‍സ് ആക്കാന്‍ തീരുമാനിച്ചത്.
Comments