ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമ പഠന കേന്ദ്രവും ഇംഗ്ലീഷിലും മലയാളത്തിലും ആയി രണ്ട് ചാനലുകളുമായി ആര്‍ ആര്‍ ശ്രീകണ്ഠന്‍
നായര്‍.700 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന മാധ്യമ കേന്ദ്രത്തിന്റെ ലോഗോ പ്രകശനവും ഔദ്യോഗിക ഉത്ഘാടനവുംകേന്ദ്രമന്ത്രി ശശി തരൂര്‍ ഇന്ന് വൈകീട്ട് 6 മണിക്ക് കൊച്ചി ഗെറ്റ് വെ താജ് ഹോട്ടലില്‍ നിര്‍വഹിക്കും ഇന്‍സൈറ്റ് മീഡിയാ സിറ്റി എന്ന് പേരിട്ട വന്‍ പ്രോജക്റ്റ് യുകെയിലെയും ദുബായിയിലേയും മീഡിയാ സിറ്റിയെക്കാള്‍ വളരെ
വലുതാണ്.കൊച്ചിയില്‍ 27 ഏക്കര്‍ സ്ഥലത്താണ് ഇന്‍സൈറ്റ് മീഡിയാസിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നത്.ആര്‍. ശ്രീകണ്ഠന്‍ നായരാണ്
മാനേജിംഗ് ഡയരക്ടര്‍.ഗായകന്‍ മധു ബാലകൃഷ്ണന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഇന്‍സൈറ്റ് മീഡിയാ സിറ്റിയുടെ പ്രമോട്ടര്മാരായ ഡോ.വിദ്യ വിനോദ് ,ആലുങ്കല്‍ മുഹമ്മദ്,ഗോകുലം ഗോപാലന്‍,സെബാസ്റ്യന്‍ കൊച്ചുപറമ്പില്‍,ആര്‍ ശ്രീകണ്ഠന്‍ നായര്‍,എം.ബി.സുനില്‍ കുമാര്‍എന്നീ വ്യവസായ -മാധ്യമ പ്രതിനിധികളെ സദസിനു പരിചയപ്പെടുത്തും.ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.ലോക പ്രശസ്ത മാന്‍ഡലില്‍ സംഗീത വിദ്വാന്‍ യു.രാജേഷ് ഒരുക്കുന്ന സംഗീത വിസ്മയവും നടക്കും.
ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ഒരു ചാനല്‍ വരുന്നു എന്ന വാര്‍ത്ത നാളുകള്‍ക്കു മുന്‍പേ മാധ്യമ ലോകത്ത് ഉണ്ടായിരുന്നു എങ്കിലും വളരെ വിപുലമായ മാധ്യമ പഠന കേന്ദ്രത്തോടോപ്പം ഇംഗ്ലിഷിലും മലയാളത്തിലും രണ്ട് ചാനല്‍ മലയാളികള്‍ക്ക് ലഭിക്കുകയാണ്.മാധ്യമ പ്രവര്‍ത്തനവുമായുള്ള പഠനങ്ങള്‍ക്ക് അത്യാധുനികസംവിധാനത്തോടെയുള്ള പരിശീലനമാണ് ഇവിടെ ലഭിക്കുക.മലയാളിയുടെ മനസറിഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് ആര്‍ ശ്രീകണ്ഠന്‍ നായര്‍.'ജസ്റ്റ് എ മിനിറ്റ്' എന്ന ഇംഗ്ലിഷ് ടാലന്റ് ടാക്കിംഗ് ഷോയുടെ മലയാള രൂപമാണ് 'ഒരു നിമിഷം' എന്ന പരിപാടി.ആകാശവാണി തിരുവനന്തപുരം നിലയം യുവവാണിയിലൂടെ പ്രക്ഷേപണംചെയ്തിരുന്ന ഈ പരിപാടി ഒരു കാലത്ത് യുവാക്കള്‍ക്ക് ഹരമായിരുന്നു.പിന്നിട് ദൂരദര്‍ശനിലും വന്ന ഈ പരിപാടിയുടെ അവതാരകനും ശ്രീകണ്ഠന്‍ നായര്‍ ആയിരുന്നു.ഈ പരിപാടിയെജനകീയമാക്കിയതും അദ്ദേഹമായിരുന്നു.റേഡിയോയുടെ സുവര്‍ണകാലത്ത് ശ്രീകണ്ഠന്‍ നായര്‍ ആകാശവാണിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം കണ്ടെത്തി.
പിന്നിട് ഏഷ്യാനെറ്റില്‍ എത്തിയ ശ്രീകണ്ഠന്‍ നായര്‍ നമ്മള്‍ തമ്മില്‍ എന്ന ഷോയിലൂടെ തന്റെ പ്രതിഭ മലയാള പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തു. പിന്നീട് മഴവില്‍ മനോരമയുടെ ഉദയത്തിനും വളര്‍ച്ചയ്ക്കും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.മലയാളത്തിലെ രണ്ടു ചാനലുകളുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കു വഹിച്ച അദ്ദേഹം ഇപ്പോള്‍ സൂര്യ ടിവിയില്‍ ശ്രീകണ്ഠന്‍ നായര്‍ ഷോ എന്ന പേരില്‍ ഒരു ടാക് ഷോ അവതരിപ്പിച്ചു വരുന്നു. ജനപക്ഷത്തുനിന്നുള്ള മാധ്യമ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. മാധ്യമ പ്രവര്‍ത്തനം ഒരു കലയാണെന്ന് മലയാളിക്ക് കാട്ടിക്കൊടുത്തതും അദ്ദേഹമാണ്.ഈ വിശ്വാസവും അര്‍പ്പണ മനോഭാവവും ആണ് മീഡിയാ സിറ്റിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക.ഇന്‍സൈറ്റ് മീഡിയാ സിറ്റി കേരള സര്‍ക്കാരിന്റെ അധീനതയില്‍ തുടങ്ങുന്നതിനു വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ശ്രീകണ്ഠന്‍ നായരെ സമീപിച്ചതായും വാര്‍ത്തയുണ്ട്.പക്ഷെ മലയാളികളിലുള്ള വിശ്വാസമാണ് ചാനലുകളുടെ അതിപ്രസരത്തില്‍ പോലും ലോക പ്രശസ്ത മാധ്യമ പഠന കേന്ദ്രത്തോടോപ്പം 2 ചാനലുകള്‍ എന്ന ലക്‌ഷ്യവും പ്രാപ്തമാക്കുവാനാണ് ഏതു നിസാര വിഷയവും ചര്‍ച്ചയാക്കി മാറ്റുവാന്‍ കഴിവുള്ള ആര്‍. ശ്രീകണ്ഠന്‍ നായര്‍ നാളെ മുതല്‍ എത്തുക.ഇന്‍സൈറ്റ് മീഡിയാ സിറ്റിക്ക് പുറകിലാവട്ടെ അദേഹത്തെ സ്നേഹിക്കുന്ന കുറെ സുമനസുകളും.
Comments