എല്‍.ഡി.എഫിന്റെ സമരം സമാധാനപരമാണെങ്കില്‍ തടയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈക്കം വിശ്വന് പറഞ്ഞിരിക്കുന്നത് സെക്രട്ടറിയേറ്റിലേക്ക് ഒരാളെ പോലും കടത്തിവിടില്ലെന്നാണ്. എന്നാല്‍ സമരം സമാധാനപരമായിരിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. വൈക്കം വിശ്വന് പറഞ്ഞതാണ് ശരിയെങ്കില്‍ സര്‍ക്കാരിന് നടപടിയെടുക്കേണ്ടി വരും.സമരം നടത്താന്‍ എല്ലാവര്ക്കും അവകാശം ഉണ്ടന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിലേക്ക് ആരെയും കടത്തിവിടാത്തത് അംഗീകരിക്കാനാവില്ല. മന്ത്രിമാരെ സെക്രട്ടറിയേറ്റിലേക്ക് കടത്തി വിടാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും മുഖമന്ത്രി പറഞ്ഞു.
Comments