തലസ്ഥാനം ഒരുങ്ങി.ഒരു പാട് സമരങ്ങള്‍ കണ്ടും മുദ്രാവാക്യങ്ങള്‍ കേട്ടും മടുത്ത തിരുവനന്തപുരത്തിനു മേളക്കൊഴുപ്പോടെ നാളെ സമരപൂരത്തിനു തുടക്കം. ഇരുപക്ഷവും തയാറായി നില്‍ക്കുന്നു. അവസാന വട്ട മിനുക്കുപണികള്‍ക്ക് സമരക്കാരും സൈന്യവും ഒരുങ്ങുകയായി. എന്തുണ്ടാകുമെന്ന ആധിയോടെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും തിങ്കളാഴ്ചത്തേക്ക് കണ്ണും നട്ടിരിക്കുന്നു.കൃത്യം 8.30നു പോലീസും സമരക്കാരും തയാറാകും.പിണറായി വിജയന്‍ പറഞ്ഞപോലെയാണെങ്കില്‍ എല്ലാ ഗേറ്റുകളും സമരക്കാര്‍ ഉപരോധിക്കും. ആദ്യം ഉപരോധം. തടഞ്ഞാല്‍ അവിടെ നില്‍ക്കും.പിന്നെ ഇരിക്കും പിന്നെ കിടക്കും. അതുകഴിഞ്ഞാല്‍ അറസ്റ്റിനു കീഴടങ്ങും. സര്‍ക്കാരിന്റെ ഭാഗത്ത് സംയമനം ഉണ്ടാകും.കേന്ദ്രസേന ബാരക്കില്‍ ഇരിക്കും.
ഇരുപക്ഷത്തിനും നിലനില്‍പ്പിന്റെ പോരാട്ടമായതിനാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയാല്‍ അത് ഇരുകൂട്ടര്‍ക്കും രാഷ്ട്രീയമായി തിരിച്ചടിയാവും.സമരത്തിനെതിരെ നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുന്നതില്‍ സര്‍ക്കാറിനു പ്രതീക്ഷയുണ്ട്‍.
Comments