സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് ഒഴിഞ്ഞുപോകണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉടന്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം.കേന്ദ്രറെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജിവച്ചത് ബന്ധു തട്ടിപ്പ് കാണിച്ചപ്പോളാണ്. പൊതുസമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് ഒഴിഞ്ഞുപോകണം.വര്‍ഗ്ഗീയ ലഹള നിയന്ത്രിക്കാന്‍ കേന്ദ്രസേന അതിര്‍ത്തിയിലാണ് വേണ്ടതെന്നും കാരാട്ട് പറഞ്ഞു.
Comments