ട്രമ്പിനെകുറിച്ചുള്ള തര്‍ക്കം 21 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ചു പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, February 10, 2017 12:30 hrs UTC  
PrintE-mailകാലിഫോര്‍ണിയ: ഡൊണാള്‍ഡ് ട്രമ്പിന് വോട്ടു ചെയ്തതിനെ കുറിച്ചു നടന്ന തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്തൃബന്ധം അവസാനിപ്പിച്ചതായി ഭാര്യ ഗെയ്‌ലി മെക്കോര്‍മിക്ക്. 1980 ല്‍ പരസ്പം കണ്ടുമുട്ടിയ ബില്‍ മെക്കോര്‍മിക്ക്(77), ഗെയ്‌ലി മെക്കോര്‍മിക്ക് എന്നിവരാണ് 21 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചത്. കാലിഫോര്‍ണിയ റിട്ടേര്‍ഡ് പ്രിസന്‍ ഗാര്‍ഡായിരുന്ന ഭാര്യ ഗെയ്‌ലി അപ്രതീക്ഷിതമായാണ് ഭര്‍ത്താവ്, ട്രമ്പിന് വോട്ടു ചെയ്യുന്ന വിവരം അറിഞ്ഞത്. ഇരുവരും താമസിക്കുന്ന വാഷിംഗ്ടണിലെ അപ്പോര്‍ട്ട്‌മെന്റില്‍ കൂട്ടുക്കാരുമൊത്തു ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ ഭാര്യയെ വല്ലാതെ പ്രകോപിപ്പിച്ചു.

 

 

ഇലക്ഷനില്‍ ട്രമ്പിന് ഭര്‍ത്താവു വോട്ടുചെയ്തതോടെ ഭാര്യയുടെ ക്ഷമ നശിച്ചു. തുടര്‍ന്ന് തുടര്‍ച്ചയായ കൗണ്‍സിലിംഗിന് ഇരുവരും തയ്യാറായെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ട്രമ്പിനെ അുകൂലിക്കാന്‍ ഒരു വിധത്തിലും ഗെയ്ല്‍ തയ്യാറല്ലായിരുന്നു. മനസ്സില്ലാ മനസ്സോടെയായിരുന്നു ദാമ്പത്യ ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചതെന്ന് ഭാര്യ ഗെയ്‌ലി പറഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ എടുത്ത തീരുമാനം 51 ശതാമാനം ശരിയാണെങ്കിലും 49 ശതമാനം തെറ്റാണെന്ന് ഭാര്യ ഗെയ്‌ലി തന്നെ സമ്മതിക്കുന്നു. ട്രമ്പിന്റെ കൂടെ നില്‍ക്കാനാണ് ഭര്‍ത്താവിനു താല്‍പര്യമെങ്കില്‍ ഞാന്‍ അതിന് തടസ്സം നില്‍ക്കുന്നില്ല ഗെയ്‌ലി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.