ഹൂസ്റ്റണ്‍ 'മല്ലപ്പള്ളി സംഗമം' പൊതുയോഗം ഫെബ്രുവരി 25ന് പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, February 14, 2017 02:42 hrs UTC  
PrintE-mailഹൂസ്റ്റണ്‍: മല്ലപ്പള്ളിയില്‍ നിന്നും ഹൂസ്റ്റണിലും, സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷീക പൊതുയോഗം ഫെബ്രുവരി 25 ഞായര്‍ 4 മണിക്ക് സ്റ്റാഫോഡില്‍(920 FM 1092, Murphyroad, Houston) വെച്ചു ചേരുന്നതാണ്. ഈ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളേയും, സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. സംഗമത്തിന്റെ കാരുണ്യ കരസ്പര്‍ശമായ വിദ്യാഭ്യാസ സഹായ റിപ്പോര്‍ട്ടും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷര്‍ സെന്നി(Senny) ഉമ്മന്‍ അവതരിപ്പിക്കുമെന്ന് സംഗമം പ്രസിഡന്റ് ചാക്കോ നൈനാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാക്കോ നൈനാന്‍ 832 661 7555

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.