ആയുധ സഹകരണത്തിന് ഒരുങ്ങി പാകിസ്താനും ചൈനയും
Story Dated: Friday, March 17, 2017 07:41 hrs EDT  
PrintE-mail



ദില്ലി: ബാലിസ്‌ററിക് മിസൈലുകളും, ടാങ്കുകളും ഉള്‍പ്പെടെയുള്ള സൈനിക സഹകരണത്തിന്, പാകിസ്താനും ചൈനയും ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പാക്‌സൈനിക മേധാവി ബെയ്ജിങ്ങിലെത്തി ചൈനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും, ഇതു സംബന്ധിച്ചുള്ള ധാരണയിലെത്തിയെന്നുമാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലിസ്‌ററിക് മിസൈലുകളും, ടാങ്കുകളും പാകിസ്താനില്‍തന്നെ നിര്‍മിക്കാനുളള ധാരണയായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ ചൈന പാകിസ്താന്‍ അതിര്‍ത്തി സംരക്ഷണത്തിനായി 15,000 ട്രൂപ്പുകളെയാണ് പാകിസ്താന്‍ നിയോഗിച്ചിരിക്കുന്നത്. ഇതിനുമുന്‍പും യുദ്ധത്തിന് ഉപയോഗിക്കാവുന്ന ഡീസല്‍ ഇലക്ട്രോണിക് മുങ്ങിക്കപ്പലുകള്‍ പാകിസ്താന്‍ ചൈനയില്‍ നിന്നും വാങ്ങാന്‍ ധാരണയുണ്ടാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.