മോഹനൻ പിള്ള വേൾഡ് മലയാളി കൌൺസിൽ ഫിലാഡൽഫിയ പ്രസിഡന്റ്
Story Dated: Friday, March 17, 2017 11:48 hrs UTC  
PrintE-mail ഫിലാഡൽഫിയ: വേൾഡ് മലയാളി കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് ആയി ശ്രീ മോഹനൻ പിള്ള സ്ഥാനം ഏറ്റെടുത്തു. ഫിലാഡൽഫിയ വേൾഡ് മലയാളി കൌൺസിലിന്റെ തുടക്കം മുതൽ പല സുപ്രധാന സ്ഥാനങ്ങളിലും തന്റേതായ കഴിവും വ്യക്തിമുദ്രയും തെളിയിച്ച വ്യക്തിയാണ് ശ്രീ മോഹനൻ പിള്ള. ഫിലാഡൽഫിയ പ്രൊവിൻസിന്റെ ട്രഷറർ ആയും വൈസ് പ്രസിഡന്റ് ആയും നിസ്വാർത്ഥമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ മികച്ച പ്രവർത്തന പാരമ്പര്യത്തിനുള്ള അംഗീകാരം കൂടി ആയീ പ്രസിഡ്ന്റ് പദവിയെ കാണണം എന്ന് പ്രൊവിൻസ് ചെയർവുമൻ ശ്രീമതി മേരി സാബു അറിയിച്ചു. സംഘടനയുടെ ഉന്നമനത്തിനും വിജയത്തിനുമപ്പുറം സ്വന്തം പേരിനും കസേരക്കും വേണ്ടി മാത്രം അഹോരാത്രം പ്രവൃത്തിക്കുന്നവർക്ക് ഒരു വലിയ അപവാദം ആണ് ശ്രീ മോഹനൻ പിള്ള എന്ന് അമേരിക്കൻ റീജിയണൽ ചെയർമാൻ ജോർജ് പനക്കൽ തന്റെ അനുഭവത്തെ സാക്ഷി നിർത്തി എടുത്തു പറഞ്ഞു.

 

 

 

വേൾഡ് മലയാളീ കൗൺസിലിനെ പുതിയ പ്രവർത്തന മണ്ഡലതലങ്ങളിലേക്ക് വിജയപൂർവം കൈപിടിച്ച് നയിക്കുവാൻ ശ്രീ മോഹനൻ പിള്ളക്ക് സാധിക്കട്ടെ എന്ന് അമേരിക്കൻ റീജിയണൽ പ്രസിഡന്റ് ശ്രീ പി സി മാത്യൂ, സെക്രട്ടറി സാബു തലപ്പാല, ട്രഷറർ ഫിലിപ്പ് മാരേട്ട് എന്നിവർ ആശംസ കുറിപ്പിൽ അറിയിച്ചു മാറ്റം അനിവാര്യം ആണെന്നും മാറിവരുന്ന വ്യവസ്ഥകൾക്കനുയോജ്യമായി വേൾഡ് മലയാളീ കൗൺസിലിനെ രൂപാന്തരപ്പെടുത്തുകയാണ് തന്റെ പ്രധാന ദൗത്യം എന്നും അതിനു എല്ലാവരുടെയും സമ്പൂർണ പിന്തുണ ആവശ്യമാണെന്നും ശ്രീ മോഹനൻ പിള്ള അഭ്യർത്ഥിച്ചു. വനജാ പനക്കൽ (വൈസ് ചെയർവുമൻ), മെർലി പാലത്തിങ്കൽ (പ്രോഗ്രാം കോഓർഡിനേറ്റർ), ജേക്കബ് പൗലോസ് പ്രൊവിൻസ് സെക്രട്ടറി, സാബു ജോസഫ് CPA, ഫൗണ്ടിങ്‌ പ്രെസിഡെന്റ് റ്റിജോ, റോയ് മാത്യു, സുധീർ തുടങ്ങിയവർ അനുമോദനങൾ അറിയിച്ചു.

 

വാർത്ത - ജിനേഷ് തമ്പി


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.