നീണ്ടൂര്‍ മുകളേല്‍ ത്രേസ്യാമ്മ നിര്യാതയായി ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Monday, April 17, 2017 11:28 hrs UTC  
PrintE-mail

നീണ്ടൂര്‍: മുകളേല്‍ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ - 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലില്‍ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്‌നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും. മക്കള്‍: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്ക്കറ്റ്), ജിമ്മി (ചിക്കാഗോ), ബിബി, റെജി. മരുമക്കള്‍: തോമസ് ഒട്ടക്കാട്ടില്‍ (എസ് എച്ച് മൗണ്ട്), തോമസ് പിച്ചകപ്പള്ളില്‍ (പൈങ്ങളം), മാത്യു വിശാഖംതറ (കുമരകം), ബെന്നി ഞാറവേലില്‍(കടുത്തുരുത്തി), മോളി തടത്തില്‍ (ഞീഴൂര്‍), ലാലി താഴത്ത്വെട്ടിക്കല്‍ (അരീക്കര). സഹോദരങ്ങള്‍: മേരി നെടുമ്പള്ളില്‍, പരേതയായ അന്നക്കുട്ടി മുകളേല്‍, പരേതനായ ഡോ. കെ സി ജോസഫ് കണിയംകുടിലില്‍. പരേതയുടെ നിര്യാണത്തില്‍ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഇടവകയും ക്‌നാനായ കാത്തലിക്ക് സാക്കോസൈറ്റി ഓഫ് ചിക്കാഗോയും അനുശോചനം രേഖപ്പെടുത്തി.

 

അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.