സി. എം. എസ്. കോളേജ് അലുമിനി അസ്സോസിയേഷൻ ഓഫ് മിഷിഗൺ Vinod Kondoor David
Aswamedham News Team
Story Dated: Thursday, April 20, 2017 08:51 hrs UTC  
PrintE-mailസി. എം. എസ്. കോളേജ് അലുമിനി അസ്സോസിയേഷൻ ഓഫ് മിഷിഗൺ ഏപ്രിൽ 22 ശനിയാഴ്ച്ച ഡോ: റോയ് സാം ഡാനിയേൽ ഉത്ഘാടനം ചെയ്യുന്നു. ഡിട്രോയിറ്റ്: 200 വർഷത്തിന്റെ തികവിൽ നിൽക്കുന്ന കലാലയ മുത്തശ്ശിയും, ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളേജുമായ സി. എം. എസ്. (ക്രിസ്ത്യൻ മിഷനറി സൊസൈറ്റി) കോളേജിലെ മിഷിഗണിലുള്ള പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു ആരംഭിക്കുന്ന സി. എം. എസ്. കോളേജ് കോട്ടയം അലുമിനി അസ്സോസിയേഷന്റെ ഉത്ഘാടനം, സി. എം. എസ്. കോളേജിന്റെ ഇപ്പോഴുള്ള പ്രിൻസിപ്പൽ ഡോ: റോയ് സാം ഡാനിയേൽ ഉത്ഘാടനം ചെയ്യുന്നു. അതോടൊപ്പം ഡോ : റോയിക്കും, അദ്ദേഹത്തോടൊപ്പം മിഷിഗൺ സന്ദർശിക്കുന്ന സി. എം. എസ്. കോളേജ് മുർ പ്രിൻസിപ്പൽ പ്രൊഫ: സി. എ. എബ്രഹാമിനും മിഷിഗണിൽ താമസമാക്കിയ പൂർവ്വ വിദ്യാർത്ഥികൾ സ്വീകരണം നൽകും. ഉച്ചതിരിഞ്ഞ് 4 മണിയോടു കൂടി ആരംഭിക്കുന്ന പരിപാടി 6:30 യോടെ അവസാനിക്കും.

 

 

സി. എസ്. ഐ. കോൺഗ്രിഗേഷൻ ഓഫ് ഗ്രേറ്റ് ലേക്ക്സിന്റെ (2450 ഈസ്റ്റ് 11 മൈൽ റോഡ്, വാറൻ, 48091) ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തപ്പെടുന്നത്. 1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജാണ്. കോട്ടയം നഗരാതിർത്തിയിൽ ബേക്കർ . ജങ്ഷനു സമീപം ചാലുകുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ചർച്ച് മിഷൻ സൊസൈറ്റിയാണ് കോളേജിന്റെ സ്ഥാപകർ. കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് 1813-ൽ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്ന് വർഷം കഴിഞ്ഞ് 25 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികരേഖകളിൽ 1817 ആണ് സ്ഥാപിക്കപ്പെട്ട കൊല്ലമായി കാണിച്ചിരിക്കുന്നത്. കൽക്കത്താ പ്രസിഡൻസി കോളേജിനു മുമ്പ് പ്രവർത്തനം ആരംഭിച്ച കലാലയമാണിത്. ബെഞ്ചമിൻ ബെയ്​ലിയാണ് ആദ്യത്തെ പ്രിൻസിപ്പൽ. പ്രശസ്തരായ പലരും പഠിച്ചിറങ്ങിയിട്ടുള്ള കലാലയ മുത്തശിയെ കുറിച്ചുള്ള ഓർമ്മകൾ പ്രവാസ ജീവിതത്തിൽ കുറച്ചൊന്നുമല്ല നൊസ്റ്റാൽജിയയിലേക്ക് നയിക്കുന്നത്. മിഷിഗണിലും പരിസരത്തും ഉള്ള എല്ലാ സി.എം.എസ്. പൂർവ്വ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക്: മാത്യൂ ഉമ്മൻ 248 709 4511 വിനോദ് കൊണ്ടൂർ 313 208 4952 ബിനോയ് ഏലിയാസ് 586 883 3450 ജോസ് ലൂക്കോസ് 313 510 2901 സുരേഷ് സക്കറിയ 313 300 5951 മെർലിൻ ഫ്രാൻസിസ് 248 701 3301 അനീഷ് എബ്രഹാം 586 872 0825


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.