റോക് ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Friday, June 16, 2017 11:06 hrs UTC  
PrintE-mail



ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക് ലാണ്ട് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ യൂണിറ്റി സണ്ടേ ആഘോഷം ജൂണ്‍ മാസം 11-ാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഓറഞ്ചുബര്‍ഗിലുള്ള ബഥനി മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു ഭക്തി നിര്‍ഭരമായി നടത്തപ്പെട്ടു. മലങ്കര സിറിയന്‍ ക്‌നാനായ സഭയുടെ അമേരിക്ക-കാനഡ-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരുന്നു. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായകസംഘാംഗങ്ങളും, ഇടവക പ്രതിനിധികളും, പട്ടക്കാരും, ബിഷപ്പും അണിനിരന്ന് പ്രധാനവാതിലിലൂടെ ദേവാലയത്തിലേക്കു പ്രവേശിച്ചതോടുകൂടി ശുശ്രൂഷകള്‍ക്ക് തുടക്കമായി.

 

 

അഭിവന്ദ്യ തിരുമേനിയെ കൂടാതെ, ഓള്‍ സെയിന്റ്‌സ് ഏപ്പിസ്‌കോപ്പല്‍ മലയാളം കോണ്‍ഗ്രിഗേഷന്‍-വാലികോട്ടേജ്, സെന്റ് ജയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്-ഹില്‍ബേണ്‍, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച്-ഓറഞ്ച്ബര്‍ഗ്, സെന്റ് ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്- ഓറഞ്ഞ് ബര്‍ഗ്, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്-സഫേണ്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ-വാലികോട്ടേജ്, സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്-തപ്പാന്‍ എന്നീ ഇടവകകളെ പ്രതിനിധീകരിച്ച് റവ.വര്‍ഗീസ് മാത്യു, റവ.ബി.മാത്യു, റവ.സജു ബി.ജോണ്‍, റവ.ഫാ.ഡോ.വര്‍ഗീസ് എം. ഡാനിയേല്‍, റവ.ഫാ.ഡോ.രാജു വര്‍ഗീസ്, റവ.ഫാ.മാത്യു തോമസ്, റവ.ഫാ.തോമസ് മാത്യു, എന്നീ പട്ടക്കാരും ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പതംഗ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങളാലപിച്ചു.

 

 

സംയുക്ത ഗായകസംഘത്തെ ഗാനങ്ങള്‍ പരിശീലിപ്പിച്ചത് ഓള്‍ സെയിന്റ് എപ്പിസ്‌കോപ്പല്‍ ഇടവക ക്വൊയര്‍മാസ്റ്റര്‍ ജേക്കബ് ജോര്‍ജാണ്. അഭിവന്ദ്യ അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്താ തന്റെ മുഖ്യ സന്ദേശത്തില്‍, പതിനേഴ് വര്‍ഷങ്ങള്‍ പിന്നിട്ട ജോയിന്റ് കൗണ്‍സില്‍, അതിന്റെ ഇപ്പോഴത്തെ കെട്ടുറുപ്പില്‍ നിന്നിറങ്ങി സമീപപ്രദേശങ്ങളിലുള്ള മറ്റ് സഭാ വിഭാഗങ്ങളുമായി ഐക്യതയില്‍ പ്രവര്‍ത്തിക്കുകയും, അത് പരിപൂര്‍ണ്ണമായി സാദ്ധ്യമാക്കുവാന്‍ പ്രയത്‌നിക്കണമെന്നും, വിട്ടുവീഴ്ചയുടെയും സാഹോദര്യത്തിന്റെയും വഴിയിലൂടെ മുന്നേറുകയും, മറ്റുള്ളവരുടെ വിഷമം എന്റെയും വിഷമം എന്നു മനസ്സിലാക്കി, സഹോദരന്‍ വേദനിക്കുമ്പോള്‍ അവനു സ്വാന്തനം നല്‍കുവാനും പരിപാലിക്കുവാനും ക്രൈസ്തവനു സാധിക്കുന്നുവെങ്കില്‍ അതാണു ക്രിസ്തുവിന്റെ വഴിയെന്നും ഉദ്‌ബോധിപ്പിച്ചു. ദൈവകൃപയിലൂടെ വേദനയില്‍ പങ്കാളിയാകുമ്പോഴാണ് എക്യൂമിനിസത്തിനു പ്രസക്തി ഉണ്ടാകുന്നത് എന്നും തിരുമേനി ആഹ്വാനം ചെയ്തു.

 

 

 

മേല്‍പ്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ വാര്‍ഷികം ഇന്നേ ദിവസം ആഘോഷിച്ച അഭിവന്ദ്യ അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തായെ സമ്മേളനത്തില്‍ ആദരിച്ചു. റവ.ഫാ.ഡോ.രാജു വര്‍ഗീസ് ജോയിന്റ് കൗണ്‍സിലിന്റെ പേരില്‍ ആശംസകളര്‍പ്പിച്ചു. ക്വൊയര്‍ മാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ്, ഗായകസംഘാംഗങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, റോക് ലാണ്ട് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രിസ്തീയ കൂട്ടായ്മയും, പരസ്പര സഹകരണവും നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.

 

 

സാധുജന സഹായങ്ങള്‍, യുവജന കൂട്ടായ്മകള്‍, രക്തദാന ക്യാമ്പുകള്‍, ഇടവക സന്ദര്‍ശനം, സംയുക്തക്രിസ്തുമസാഘോഷവും ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിക്കാറുണ്ട്. റവ.സജു ബി. ജോണ്‍- പ്രസിഡന്റ്, റവ.ഫാ.മാത്യു തോമസ്- വൈസ് പ്രസിഡന്റ്, ജിജി റ്റോം-സെക്രട്ടറി, ഡാനിയേല്‍ വര്‍ഗീസ്-ജോയിന്റ് സെക്രട്ടറി, സജി എം. പോത്തന്‍-ട്രഷറര്‍, ബാബു മത്തായി-ജോയിന്റ് ട്രഷറര്‍, എന്നിവരെ കൂടാതെ ഷിനു ജോണ്‍, ജോസഫ് മാത്യു, ജോയി പത്രോസ് എന്നിവര്‍ വിവിധ കമ്മറ്റികളുടെ കോര്‍ഡിനേറ്റര്‍മാരുമായി, ഇടവകകളിലെ പട്ടക്കാരും കമ്മറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മറ്റിയാണ് ആഘോഷങ്ങള്‍ക്കു വേണ്ട നേതൃത്വം നല്‍കിയത്. യൂണിറ്റി സണ്ടേ ആഘോഷത്തില്‍ സംബന്ധിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും റവ.സജു ബി. ജോണ്‍ സ്വാഗതവും, ജിജി റ്റോം നന്ദിയും രേഖപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.