യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ മീറ്റിംഗ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് പങ്കെടുത്തു Jeemon Ranny
jeemonranny@gmail.com
Story Dated: Monday, June 19, 2017 11:11 hrs UTC  
PrintE-mailഡാലസ്: മാര്‍ത്തോമ്മ സൗത്ത് വെസ്റ്റ് റിജിയന്‍ സെന്റര്‍ എമില്‍ ഉള്‍പ്പെട്ട ഡാലസ്, ഒക്കലഹോമ ഇടവകയില്‍ നിന്നുള്ള യുവജനസഖ്യം അംഗങ്ങളുടെ സംയുക്ത സമ്മേളനം ജൂണ്‍ 25 ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ ഡാലസ്സിലുള്ള സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ വച്ച് നടക്കുന്നു. സമ്മേളനത്തില്‍ മാര്‍ത്തോമ്മ ചര്‍ച്ച് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് മുഖ്യ സന്ദേശം നല്‍കും. തിരുമേനിയുടെ സാന്നിധ്യം ഈ സെന്ററിനു ലഭിച്ച അപൂര്‍വ്വവും അസുലഭവുമായ സന്ദര്‍ഭമാണെന്ന് സെന്റര്‍ പ്രസിഡന്റ് റവ.സജി പി.സി. വിശേഷിപ്പിച്ചു. ഈ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ.അലക്‌സ് കെ.ചാക്കോ, ബിജി ജോബി, സിബു ജോസഫ്, അജു മാത്യു എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.