പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്‍ ഫിലാഡല്‍ഫിയ (പി.ഡി.എ) ഓണം ഓഗസ്റ്റ് 26-ന് ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, August 04, 2017 09:53 hrs UTC  
PrintE-mailഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്‍ ഫിലാഡല്‍ഫിയയുടെ (പി.ഡി.എ) ഈവര്‍ഷത്തെ ഓണം ഓഗസ്റ്റ് 26-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (4136 Hulmeville Road, Bensalem, PA 19020) നടത്തപ്പെടും. പ്രസിഡന്റ് ഐപ് മാരേട്ട്, വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍, സെക്രട്ടറി രാജു വി. ഗീവര്‍ഗീസ്, ട്രഷറര്‍ സാലു യോഹന്നാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് എം. ജോര്‍ജ്, സൂസന്‍ വര്‍ഗീസ്, ജോണ്‍ കാപ്പില്‍ എന്നിവരെ കൂടാതെ രാജു എം. വര്‍ഗീസ്, ഡാനിയേല്‍ പി. തോമസ്, ബാബു വര്‍ഗീസ്, വര്‍ക്കി വട്ടക്കാട്ട്, സാമുവേല്‍ പി. ഡാനിയേല്‍, വി.എസ്. ജോണ്‍, തോമസ് മത്തായി, ചെറിയാന്‍ കോശി, ഡാനിയല്‍ പീറ്റര്‍, ഈശോ തോമസ്, ഗീവര്‍ഗീസ് മത്തായി, ജോസ് വര്‍ഗീസ്, മാത്യു വര്‍ഗീസ്, രാജു ശങ്കരത്തില്‍, രാജന്‍ മത്തായി, ജെസി മാരേട്ട്, സൂസന്‍ തോമസ്, മേഴ്‌സി വര്‍ക്കി എന്നിവര്‍ ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. ചെണ്ടമേളം, താലപ്പൊലി, വിവിധയിനം കലാപരിപാടികള്‍, പബ്ലിക് മീറ്റിംഗ്, 21 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. ട്രൈസ്റ്റേറ്റ് എരിയയിലെ പ്രമുഖ സംഘടനാ നേതാക്കള്‍, കലാ-സാംസ്കാരിക- മത നേതാക്കള്‍ എന്നിവരെ കൂടാതെ ഫോമ സ്ഥാപക സെക്രട്ടറി അനിയന്‍ ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയിലേക്ക് പത്തനംതിട്ട നിവാസികള്‍ ധാരാളം മെമ്പര്‍ഷിപ്പ് എടുക്കുന്നുണ്ട്. ജൂണ്‍ 21-ന് ലങ്കാസ്റ്ററിലുള്ള സൈറ്റ് ആന്‍ഡ് സൗണ്ട് തീയേറ്ററില്‍ നടക്കുന്ന "JONAH' എന്ന ഷോ കാണുന്നതിന് പി.ഡി.എ സംഘടിപ്പിച്ച ട്രിപ്പില്‍ 55 പേര്‍ പങ്കെടുക്കുകയും വളരെ വിജയകരമായ വണ്‍ഡേ ട്രിപ്പ് നടത്തുന്നതിനും സംഘടനയ്ക്ക് സാധിച്ചു. മാവേലി നാടു വാണിരുന്ന കാലം മാനുഷര്‍ എല്ലാവരും ഒന്നുപോലെ, കള്ളവും ചതിയുമില്ലാത്ത ഒരു സുവര്‍ണ്ണകാലത്തിന്റെ അനുസ്മരണ പുതുക്കി, തുമ്പയും മുക്കുറ്റിയും ചെത്തിയും മന്ദാരവും പൂക്കളത്തില്‍ അണിചേരുവാന്‍ കാത്തുനില്‍ക്കുന്ന ഈ പൊന്നോണ ആഘോഷത്തിലേക്ക് പത്തനംതിട്ട ഡിസ്ട്രിക്ടിറ്റിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ഭാരവാഹികള്‍ ക്ഷണിക്കുന്നു. യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.