പൂച്ചകളുടെ മൃതശരീരം ഫ്രീസറില്‍: വീട്ടമ്മ കസ്റ്റഡിയില്‍
Story Dated: Monday, November 04, 2013 05:23 hrs UTC  
PrintE-mailഇറ്റലി : ഫ്രീസറില്‍ നാം ഇറച്ചിയും മീനുമൊക്കെ കേടാകാതെ സൂക്ഷിച്ചു വെക്കാറുണ്ട്‌. എന്നാല്‍ ചത്ത പൂച്ചകളുടെ ശരീരം ഫ്രീസറില്‍ സൂക്ഷിക്കുക എന്നത്‌ അവിശ്വസനീയം. പക്ഷേ അതും സംഭവിച്ച കാര്യമാണ്‌. ഇറ്റലിയിലാണ്‌ സംഭവം.

വിറ്റര്‍ബോയിലെ ഒരു പുരാതനമായ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന ഒരു സ്‌ത്രീയാണ്‌ ഇത്തരത്തില്‍ പൂച്ചകളുടെ മൃതശരീരം ഫ്രീസറില്‍ സൂക്ഷിച്ചത്‌. 20 കറുത്ത പൂച്ചകളുടെ മൃതശരീരമാണ്‌ ഇവര്‍ ഫ്രീസറില്‍ സൂക്ഷിച്ചു വെച്ചത്‌. ഇതിന്‌ പോലീസ്‌ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്‌. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്‌ ഇത്തരത്തില്‍ ചത്ത പൂച്ചകളുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെടുത്തത്‌. അവര്‍ വാടകക്കെടുത്ത വീടാണിത്‌. ഇവരുടെ ഈ ക്രൂരകൃത്യത്തിനു ഇവര്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെങ്കില്‍ ഇവര്‍ക്കെതിരെ ചാര്‍ജെടുക്കാനൊരുങ്ങുകയാണ്‌ പോലീസ്‌. ഇവര്‍ ഇത്തരത്തില്‍ ചത്ത പൂച്ചകളുടെ മൃതശരീരം എന്തിന്‌ ഫ്രീസറില്‍ സൂക്ഷിച്ചു എന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. പെരുമ്പാമ്പോ അതു പോലുള്ള മറ്റേതെങ്കിലും മാംസഭോജികളായ വളര്‍ത്തു മൃഗങ്ങളെയോ ഇവര്‍ വളര്‍ത്തുന്നുണ്ടാവുമെന്നും അവക്ക്‌ ഭക്ഷണത്തിനു വേണ്ടിയാവും ഇത്‌ സൂക്ഷിച്ചതെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. അങ്ങനെയാണെങ്കില്‍ തന്നെ അതിനുള്ള യാതൊരു നിയമങ്ങളും നിലനില്‍ക്കുന്നില്ലെന്നും ഇവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവുമെന്നും പോലീസ്‌ പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.