396 തവണ ജയില്‍വാസത്തിനു ശേഷം യുവതിക്ക്‌ മാനസാന്തരം
Story Dated: Thursday, November 21, 2013 04:31 hrs UTC  
PrintE-mailചിക്കാഗോ : കുറ്റം ചെയ്യുന്നതും അറസ്‌റ്റു ചെയ്യപ്പെടുന്നതും ജയിയിലാകുന്നതും സാധാരണമാണ്‌. എന്നാല്‍ 396 തവണ അറസ്‌റ്റു വരിക്കുക എന്നത്‌ കുറച്ച്‌ അസാധാരണമായ കാര്യമാണ്‌. എന്നാല്‍ ചിക്കാഗോയിലുള്ള ഷര്‍മേന്‍ മൈല്‍സ്‌ എന്ന 52 കാരിയായ സ്‌ത്രീ ഇതിനൊരപവാദമാണ്‌. 396 തവണയാണ്‌ വിവിധ കുറ്റങ്ങള്‍ക്കായി അവര്‍ അറസ്‌റ്റു ചെയ്യപ്പെട്ടിട്ടുള്ളത്‌. 1978 മുതല്‍ ആരംഭിച്ചതാണ്‌ ഇവര്‍ ഈ ജയില്‍വാസ വിനോദം. 396 പ്രാവശ്യത്തെ ജയില്‍ വാസത്തിനു ശേഷം ഇവര്‍ മാനസാന്തരത്തിനൊരുങ്ങുകയാണ്‌. ഇനി താന്‍
ഒരു കുറ്റവും ചെയ്യില്ലെന്ന്‌ അവര്‍ പറയുന്നു. ഒരു സ്ഥിരം മദ്യപാനികൂടിയാണ്‌ ഇവര്‍.
ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒരു മോശക്കാരിയായ സ്‌ത്രീയല്ല. ഞാന്‍ കഴിക്കുന്ന മദ്യമാണ്‌ എന്നെക്കൊണ്ട്‌ ക്രൂരതകള്‍ പലതും ചെയ്യിക്കുന്നത്‌.അവര്‍ പറയുന്നു. അവര്‍ ജയിലില്‍ ഒരു നല്ല സ്‌ത്രീയായിരുരുന്നുവെന്ന്‌ ജയില്‍ വക്താവും അറിയിച്ചു. അവിടുത്തെ നിയമങ്ങള്‍ ഒന്നും അവര്‍ തെറ്റിച്ചിരുന്നില്ല. എന്തായാലും അവര്‍ സ്വഭാവം നന്നാക്കാന്‍ തീരുമാനിച്ചതില്‍ സഹ തടവുകാകാരായിരുന്നവരും സന്തോഷിക്കുന്നുണ്ട്‌.


 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.