You are Here : Home / Readers Choice

ഗീതാ ഹോവി ന്യൂയോര്‍ക്കില്‍ കുത്തേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 28, 2017 12:20 hrs UTC

സ്റ്റാറ്റന്‍ ഐലന്റ്: സ്റ്റാറ്റന്‍ ഐലന്റിലെ വീടിനു സമീപം ഗീതാ ഹോവി (63) അജ്ഞാതന്റെ കുത്തേറ്റ് മരിച്ചു. സ്റ്റാറ്റന്‍ ഐലന്റിലെ ബീമെന്റ് അവന്യുവില്‍ ഇന്ന് (തിങ്കളാഴ്ച -27) ഉച്ചയ്ക്കു ശേഷമാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ശരീരത്തില്‍ പതിനഞ്ചോളം കുത്തുകളേറ്റ ഗീതയെ റിച്ച്‌മോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗീതയെ ആഞ്ഞ് കുത്തുന്നതു കണ്ട് അയല്‍വാസിയായ 56കാരന്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിനു നേരെയും അക്രമി കത്തിവീശി. ഭാഗ്യം കൊണ്ടാണ് നിസ്സാര പരിക്കുകളോടെ അയല്‍വാസി രക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ് കുതിച്ചെത്തിയ പൊലീസ് 27 വയസ്സ് പ്രായം വരുന്ന പ്രതിയെ അനിഷ്ഠസംഭവങ്ങള്‍ ഒന്നും ഇല്ലാതെ കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്നതിനു മുമ്പ് ശീത ബാങ്കില്‍ പോയിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. പരാജയപ്പെട്ട കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിലെ ത്തിയതെന്ന് കരുതപ്പെടുന്നു. സംഭവത്തെക്കുറിച്ച് വിശദവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More