You are Here : Home / Readers Choice

എട്ടു വയസുകാരിക്ക് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ പ്രവേശനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 07, 2016 10:26 hrs UTC

ഗാർലന്റ് (ടെക്സാസ്) ∙ ടെക്സാസിലെ ഗാർലന്റിൽ നിന്നുളളഎട്ട് വയസുകാരിക്ക് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസിൽ പ്രവേശനം ലഭിച്ചു. പ്രവേശനത്തോടൊപ്പം 10,000 ഡോളറിന്റെ സ്കോളർഷിപ്പും ! ഗാർലന്റ് വാട്ട്സൺ ടെക്നോളജി സെന്ററിലെ വിദ്യാർത്ഥികളെ അവേശഭരിതരാക്കുന്നതിനുളള സന്ദേശം ദിവസവും നൽകിയത് യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതാണു പ്രവേശനം ലഭിക്കുന്നതിനിടയാക്കിയത്. ജോർഡിൻ ഫിപ്പ്സ് ദിവസം ആവർത്തിച്ചിരുന്ന ഒരു വാചകമാണ് സോഷ്യൽ മീഡിയായിൽ വൈറലായത്. ഐആം സ്മാർട്ട്, ഐ ആം എ ലീഡർ ഫെയ്‍ലിയർ ഈസ് നോട്ട് ആൻ ഓപ്ഷ്ൻ ഫോർ മീ’ ( I am Smart , I am a Leader, Failure is not am option for me) ജോർഡിന്റെ മാതാവ് ഈ വാചകങ്ങൾ വീഡിയോയിൽ റിക്കാർഡ് ചെയ്തു സോഷ്യൽ മീഡിയായിൽ റിലീസ് ചെയ്തിരുന്നു. യൂണിവേഴ്സിറ്റി അധികൃതർ ഗാർലന്റിൽ എത്തിയാണ് ജോർഡിന്റെ പ്രവേശനത്തെക്കുറിച്ചുളള വിവരം നൽകിയത്. 38,000 വിദ്യാർത്ഥികളുളള സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഏറ്റവും പ്രായം കുറവാണ് ജോർഡിന്. അധ്യാപികയായ മാതാവിനെപോലെ അധ്യാപിക ആകണമെന്ന മോഹമാണ് ജോർഡിനുളളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.