ഫ്ലോറിഡാ ∙ ഫ്ലോറിഡായിലെ വോട്ടർ രജിസ്ട്രേഷൻ ഒക്ടോബർ 18 വരെ നീട്ടിക്കൊണ്ടു യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി മാർക്ക് ഇ. വാക്കർ ഉത്തരവിട്ടു. റജിസ്ട്രേഷന്റെ അവസാന ദിവസമായ ഒക്ടോബർ 11 വരെ അവസരം ലഭിക്കാത്തവർക്ക് വോട്ടിങ്ങിൽ പങ്കെടുക്കുന്നതിനുളള അവസരം നൽകുന്നതിന് കോടതിക്കു സാധ്യതയുണ്ട്. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പരാതി പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്. ഹെയ്ത്തിയിൽ നാശം വിതച്ച മാത്യു ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ ആഞ്ഞടിക്കും എന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് രജിസ്ട്രേഷന്റെ അവസാന ദിവസങ്ങളിൽ പലർക്കും അവസരം ലഭിച്ചില്ലാ എന്നു ചൂണ്ടിക്കാട്ടിയാണ് പാർട്ടി കോടതിയെ സമീപിച്ചത്. റിപ്പബ്ലിക്കൻ ഗവർണർ റിക്ക് സ്കോട്ട് തിയതി നീട്ടിക്കൊടുക്കണമെന്ന ആവശ്യം നേരത്തെ നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുൻപു വോട്ടർമാർക്ക് പേർ റജിസ്റ്റർ ചെയ്യുന്നതിന് മതിയായ സമയം നൽകണമെന്ന ഫെഡറൽ ലൊ കോടതി ചൂണ്ടികാട്ടി.
റിപ്പബ്ലിക്കൻ സംസ്ഥാനമായ ഫ്ലോറിഡായിൽ ട്രംപിനാണ് മുൻ തൂക്കം.സമയം നീട്ടികിട്ടിയതിനെ തുടർന്ന് കൂടുതൽ വോട്ടർമാരെ രജിസ്റ്റർ ചെയ്ത് ഹിലരിക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുളള ശ്രമത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫ്ലോറിഡാ വോട്ടർമാർക്ക് നിർണ്ണായ പങ്കാണുളളത്.
Comments