ലാസ് വേഗസ് ∙ ഒക്ടോബർ 20 ബുധനാഴ്ച ലാസ് വേഗസിൽ നടക്കുന്ന അവസാന പ്രസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിന്റെ അതിഥിയായി ബറാക്ക് ഒബാമയുടെ നേർ സഹോദരൻ മാലിക്ക് പങ്കെടുക്കും. അമേരിക്കൻ പൗരത്വമുളള മാലിക്ക് വാഷിങ്ടനിലാണ് താമസിക്കുന്നത്. കെനിയായിൽ ജനിച്ച ഞാൻ ഒരു മുസ്ലിമാണ്. ട്രംപ് മുസ്ലിം സമുദായത്തെ ബഹുമാനിക്കുന്നു. ഇസ്ലാമിന്റെ പേരിൽ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ ട്രംപിനെ പോലെ ഞാനും എതിർക്കുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ‘അമേരിക്കാ ഗ്രേറ്റ് ഏഗെയ്ൻ’ എന്നതു എന്നെ വളരെ ആകർഷിച്ചിരിക്കുന്നു. ഹിലറിയെ ഒരിക്കലും തനിക്ക് പിന്തുണയ്ക്കുവാൻ കഴിയുകയില്ല എന്ന് മാലിക്ക് പറയുന്നു.
പ്രസിഡന്റ് എന്ന നിലയിൽ ഒബാമയുടെ ഭരണത്തിൽ താൻ സംതൃപ്തനല്ല.എന്നാൽ സഹോദരൻ എന്ന നിലയിൽ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നും മാലിക്ക് പറഞ്ഞു. ബറാക്ക് ഒബാമയെക്കാൾ മൂന്ന് വയസ്സ് പ്രായകൂടുതലുളള മാലിക്ക് (58) ‘ബറാക്ക് എച്ച് ഒബാമ ഫൗണ്ടേഷന്റെ’ രക്ഷാധികാരി കൂടിയാണ്. ട്രംപിന് മാത്രമേ വോട്ട് ചെയ്യുകയുളളൂ എന്ന് മാലിക്ക് കഴിഞ്ഞ ജൂലൈയിൽ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മാലിക്കിന്റെ സാന്നിധ്യം ബുധനാഴ്ച നടക്കുന്ന ഡിബേറ്റ് കൂടുതൽ ഊർജ്സ്വലമാക്കും.
Comments