ഡാലസ് ∙ ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ ഇന്ത്യൻ അമേരിക്കൻ യുവാവ് ഇക് വിന്ദർ പബ്ലൊവിന്(21) ഹൃദയത്തിൽ സ്ക്രു ഡ്രൈവർ കൊണ്ടുളള കുത്തേറ്റു. ഗുരുതരാവസ്ഥയിൽ പ്ലാനൊ മെഡിക്കൽ സെന്റർ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിയുന്നതായി ടെക്സാസ് പൊലീസ് ഡിപ്പാർട്ട്മെന്റ് അധികൃതർ വെളിപ്പെടുത്തി. ഒക്ടോബർ 16 നായിരുന്നു സംഭവം. റിച്ചാർഡ്സനിലുളള ഹുക്കാ ലോഞ്ചിൽ നിന്നും പാർക്കിങ് ലോട്ടിലേക്ക് ഫോൺ ചെയ്യുന്നതിന് പബ്ലൊ പുറത്തേക്കിറങ്ങിയതായിരുന്നു. ഇതിനോടൊപ്പം പുറത്തിറങ്ങിയ പബ്ലൊയുടെ കൂട്ടുകാരിയെ മൂന്നു യുവാക്കൾ സമീപിച്ചു. കൂട്ടുകാരിയുടെ കൂടെ ഉണ്ടായിരുന്ന പബ്ലൊയുടെ സഹോദരനെ അക്രമിക്കുന്നതു കണ്ടു തടയാൻ എത്തിയതായിരുന്നു പബ്ലൊ. പബ്ലൊയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മൂവരിൽ ഒരാൾ കാറിൽ നിന്നും സ്ക്രൂ ഡ്രൈവർ കൊണ്ടുവന്ന് പബ്ലൊയുടെ ശരീരത്തിൽ പല ഭാഗങ്ങളിലായി കുത്തിയിറക്കി. ഒടുവിൽ ഹൃദയത്തിലേക്കു കുത്തിയിറക്കിയതിനുശേഷം സ്ഥലം വിട്ടു. രാവിലെ നടന്ന സംഭവത്തിനു നിരവധി ദൃക്സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും പൊലീസ് എത്തിയതിനുശേമാണ് പബ്ലൊയെ ആശുപത്രിയിലേക്കു മാറ്റിയത്. ആറു മിനിട്ടോളം ഓക്സിൻ ലഭിക്കാതെ കിടന്ന യുവാവിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായി സഹോദരി ഗൂർ പ്രീത പബ്ലൊ പറഞ്ഞു. സംഭവത്തിനു ഉത്തരവാദിയായ ഒരു യുവാവിനെ പൊലീസ് പിടി കൂടിയെങ്കിലും നിസ്സാര വകുപ്പുകൾ ചേർത്ത് കേസെടുത്ത പ്രതിയെ ജാമ്യത്തിൽ വിട്ടു. ഇന്ത്യാ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് സൗജന്യമായ വൃക്ഷ തൈകൾ കയറ്റി അയയ്ക്കുന്ന ലാക്കർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ കൂടിയാണ് ഊർജ്ജസ്വലനായ ഈ യുവാവ്.
Comments