You are Here : Home / Readers Choice

ഡാലസിൽ ഏർലി വോട്ടിങ് ആരംഭിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 25, 2016 10:56 hrs UTC

ഡാലസ് ∙ നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള ഏർലി വോട്ടിങ് ടെക്സാസിൽ ആരംഭിച്ചു. രാവിലെ ഏഴിനാരംഭിക്കുന്ന വോട്ടിങ് രാത്രി 7 വരെ നീണ്ടു നിന്നു. ഡാലസിലെ പോളിങ് സ്റ്റേഷനുകളിൽ ഇന്ന് രാവിലെ മുതൽ തന്നെ വോട്ടർമാരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. നാലു മണി കഴിഞ്ഞതോടെ നിരവധി വോട്ടർമാരാണ് ക്യുവിൽ അണി നിരന്നിരുന്നത്. വൈകിട്ട് നാലോടെ മസ്കിറ്റ് ക്രോസ് റോഡ് ലേക്ക് വ്യു ആക്റ്റിവിറ്റി സെന്ററിൽ വോട്ട് രേഖപ്പെടുത്തുന്നതിന് എത്തിച്ചേർന്ന ലേഖകനു പോളിങ് നടക്കുന്ന ഹാളിനു വെളിയിൽ അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. തുടർന്ന് ഹാളിൽ പ്രവേശിച്ചപ്പോൾ ദീർഘവൃത്താകൃതിയിൽ വോട്ടർമാരുടെ നീണ്ട നിര വോട്ടു ചെയ്തു. പുറത്തിറങ്ങിയത് വീണ്ടും 45 മിനിട്ടിനുശേഷം ഹിസ്പാനിക്ക്, വൈറ്റ്, ബ്ലാക്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു മുഴുവൻ വോട്ടർമാരും, ലേഖകൻ ഒഴികെ ഒരാൾക്ക് മാത്രമാണു മലയാളി സമൂഹത്തിൽ നിന്നും ഇത്രയും നേരം നിന്നിട്ടും വോട്ടു ചെയ്യാൻ എത്തിയത്. വോട്ടിങ് കഴിഞ്ഞു പുറത്തിറങ്ങി പാർക്കിങ് ലോട്ടിൽ നിന്നവരുടെ പ്രതികരണം ആരാഞ്ഞു.

 

 

ഏഴുപേരോട് സംസാരിച്ചതിൽ നാലു പേർ ട്രംപിനെ അനുകൂലിച്ചപ്പോൾ മൂന്നു പേരാണ് ഹിലറിക്കനുകൂലമായി സംസാരിച്ചത്. ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിയെ ഇത്തവണയും കൈവിട്ടില്ല എന്നാണ് ആദ്യ സൂചനകൾ ലഭിക്കുന്നത്. ഹിസ് പാനിക്ക് വോട്ടർ പോലും ട്രംപനുകൂലമായി സംസാരിച്ചത് അപ്രതീക്ഷത മായിരുന്നു. ഇതുവരെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തുക ഈ പൊതു തിരഞ്ഞെടുപ്പിലായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.