You are Here : Home / Readers Choice

എട്ടുമാസം പ്രായമുളള ശിശു ക്യൂൻസിൽ വാനിടിച്ചു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 01, 2016 11:54 hrs UTC

ന്യൂയോർക്ക് ∙ ക്യൂൻസിൽ ഡ്രൈവേയിൽ നിന്നും വാൻ പുറത്തേക്ക് ഇറക്കുന്നതിനിടെ സ്ടോളറിൽ കൊണ്ടുപോയിരുന്ന 8 മാസം പ്രായമുളള ശിശു വാഹനമിടിച്ചു മരിച്ചു. ഒക്ടോബർ 28നായിരുന്നു സംഭവം. മുപ്പത്തിയഞ്ച് വയസ്സുളള മാതാവ് ദൽജിത് കൗർ, മകൻ നവരാജ് രാജുവിനെയും സ്ടോളറിലിരുത്തി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായിരുന്നു 44 വയസ്സുളള അർമാന്റെ റോ ഡ്രിഗ്സ് വാൻ ഡ്രൈവേയിൽ നിന്നും പുറത്തേയ്ക്കിറക്കിയത്. വാഹനം സ്ട്രോളറിൽ ഇടിച്ചു. തെറിച്ചു വീണ കുട്ടിയുടെ ദേഹത്തിലൂടെ വാഹനം കയറി ഇറങ്ങി. ഉടനെ കുട്ടിയെ ആശുപപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വാഹനം ഇടിച്ചു എന്ന ബോധ്യമായതോടെ ഡ്രൈവർ വാഹനം നിറുത്തി പൊലീസിനെ വിവരം അറിയിച്ചു.

 

ഡ്രൈവർ കുട്ടിയെ കണ്ടിട്ടില്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഡ്രൈവിങ്ങ് ലൈസെൻസ് ഇല്ലാതിരുന്നതിനാൽ പൊലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. ഡ്രൈവേയിലൂടെ വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കണമെന്നും, വേഗത കുറച്ചു മാത്രമേ ഓടിക്കാവൂ എന്ന് എൻവൈപിസി ട്രാൻസ്പോർട്ടേഷൻ കോർപ്പറേഷൻ ചീഫ് തോമസ് ചാൻ അഭ്യർത്ഥിച്ചു.ഈ വർഷം ഇതുവരെ 114 കാൽ നടക്കാർ വാഹനം ഇടിച്ചു മരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലഘട്ടത്തിൽ 97 പേരാണ് മരിച്ചത്. മരിച്ച കുഞ്ഞിനെ കൂടാതെ 3 വയസുളള ഒരു ആൺകുട്ടിയും കൗർ– ദീപ് രാജു ദമ്പതിമാർക്കുണ്ട്. ഈ കുട്ടി കൗറിന്റെ മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.