ഒക്ലഹോമ ∙ രണ്ട് കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുകയും രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു പരുക്കേൽപ്പിക്കുകയും ചെയ്തശേഷം രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒക്ടോബർ 30 ഞായറാഴ്ച പൊലീസുമായുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഒക്ടോബർ 23 നാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റത്. കലഹം നടക്കുന്നതറിഞ്ഞ് എത്തിച്ചേർന്നതായിരുന്നു പൊലീസ്. വെടിവച്ചതിനു ശേഷം പാട്രോൾ കാർ തട്ടിയെടുത്താണ് പ്രതി മൈക്കിൾ വാൻസു (38) രക്ഷപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മറ്റ് രണ്ടു കുടുംബാംഗങ്ങളെ കൂടി മൈക്കിൾ കൊലപ്പെടുത്തിയിരുന്നു എന്നു കണ്ടെത്തിയത്. ഒളിവിൽ കഴിയവെ മൈക്കിൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. കൂടുതൽ അക്രമങ്ങൾ നടത്തുമെന്നു കുറിപ്പെഴുതി. ഒരാഴ്ച സംസ്ഥാന വ്യാപകമായ തിരച്ചിൽ നടത്തിയ പൊലീസ് ഞായറാഴ്ചയാണ് മൈക്കിളിനെ കണ്ടെത്തിയത്. സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി അന്വേഷിക്കുന്നതിനിടയിൽ പൊലീസിനു നേരെ വെടിവെച്ചു അവിടെ നിന്നും രക്ഷപ്പെട്ടു. 45 മിനിറ്റുകൾക്കുശേഷം മറ്റൊരു ഷെറിഫിന്റെ മുമ്പിൽ എത്തിയ മൈക്കിൾ വെടിയുതിർത്തുവെങ്കിലും ഷെറിഫിന്റെ വെടിയുണ്ടയ്ക്കു മുമ്പിൽ മരിച്ചു വീഴുകയായിരുന്നു. ചൈൽഡ് പീഡന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന മൈക്കിൾ ഈയ്യി ടെയാണ് ജയിൽ വിമുക്തനായത്. മൈക്കിൾ ഒളിവിൽ കഴിയുമ്പോൾ സഹായിച്ചു എന്ന കുറ്റം ആരോപിച്ചു. ഒക് ലഹോമ സിറ്റിയിൽ നിന്നും മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുത്താതെ പ്രതിയെ കസ്റ്റഡിയി ലെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ ഒക്ലഹോമ പബ്ലിക്ക് സേഫ്റ്റി കമ്മീഷണർ മൈക്ക് തോംപ്സൺ അഭിനന്ദിച്ചു.
Comments