You are Here : Home / Readers Choice

രക്ത ദാനത്തിലൂടെ പൊലീസ് നായയുടെ ജീവൻ രക്ഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 17, 2016 11:49 hrs UTC

ഐഡഹോ∙ രക്ത ദാനത്തിലൂടെ മനുഷ്യന്റെ ജീവൻ മാത്രമല്ല മൃഗങ്ങളുടേയും ജീവൻ രക്ഷിക്കാനാകുമെന്ന് തെളിയിക്കുന്ന അപൂർവ്വ സംഭവത്തിന് വെസ്റ്റ് സ്റ്റാഫാംഗങ്ങൾ സാക്ഷ്യം വഹിച്ചു. നവംബർ 11 വെളളിയാഴ്ച കൃത്യ നിർവ്വഹണത്തിനിടയിലാണ് രണ്ട് പൊലീസ് ഓഫീസർമാർക്കും പൊലീസ് നായക്കും വെടിയേറ്റത്. പരിക്കേറ്റ ഓഫീസർമാരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ പൊലീസ് ഡോഗിനെ അടുത്തുളള വെറ്റനറി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസകോശത്തിൽ വെടിയേറ്റ് രക്തം വാർന്നു പോയ നായക്ക് രക്തം നൽകുകയല്ലാതെ വേറൊരു പോം വഴിയുമില്ലായിരുന്നു. അമ്പത് പൗണ്ട് തൂക്കമുളള ജർഡോയുടെ രക്ഷയ്ക്കെത്തിയത് ആറ് വയസുളള മൈൽസും അഞ്ചു വയസുളള ക്രിക്കറ്റ് പിറ്റ് ബുളുമായിരുന്നു. മുക്കാൽ ലിറ്റർ രക്തമാണ് ഇരുവരും ചേർന്ന് നൽകിയത്. മാറിൽ വെടിയേറ്റതിനെ തുടർന്ന് ഒരു ശ്വാസ കോശം മുഴുവനും നഷ്ടപ്പെട്ട ജർഡൊ സഹജീവികളിൽ നിന്നും രക്തം സ്വീകരിച്ചതോടെ അപകട നില തരണം ചെയ്തതായി മൃഗാശുപത്രി ഡോക്ടർമാർ അറിയിച്ചു.

 

നവംബർ 14നാണ് ആശുപത്രി അധികൃതർ വിവരം മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് മാസത്തിനകം ജർഡിന് ജോലിയിൽ പ്രവേശിക്കാനാകുമെന്നും ഡോക്ടർ പറഞ്ഞു. ഓഫീസർമാരെ വെടിവെച്ചുവെന്നു പറയപ്പെടുന്ന മാർക്കൊ മെറിഡിയൻ പൊലീസുമായുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരു ഓഫീസർ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. നായയുടെ ചികിത്സയ്ക്കായി രണ്ട് ദിവസം കൊണ്ടു ശേഖരിച്ചത് 51000 ഡോളറാണ്. രക്തദാനത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് ഈ സംഭവം മാധ്യമങ്ങൾക്ക്് നൽകുന്നതിലൂടെ നിർവ്വഹിക്കപ്പെടുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.