ഷിക്കാഗൊ: ബര്‍ലിന്‍ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ ഉണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഷിക്കാഗൊ പോലീസ് ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഭീഷണി ഒന്നും ഇല്ലെങ്കിലും പോലീസ് മാര്‍ക്കറ്റിന് സമീപം റോന്ത് ചുറ്റല് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബര്‍ലിനിലുള്ള മാര്‍ക്കറ്റിന് സമാനമായ ഒന്നാണ് ഇവിടെയുള്ള മാര്‍ക്കറ്റും. ക്രിസ്തുമസ് സീസണില്‍ ഇവിടെ ഷോപ്പിങ്ങിന് വരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബര്‍ലിനില്‍ നടന്ന ആക്രമണത്തില്‍ പന്ത്രണ്ടോളം പേര് കൊല്ലപ്പെടുകയും, അമ്പതില്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുക്കു കൗണ്ടി ഷെറിഫ് ഓഫീസും, എമര്‍ജന്‍സി മാനേജ്മെന്റ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസും, ഫെഡറല്‍ ഏജന്‍സികളും സംയുക്തമായാണ് സുരക്ഷ ചുമതല നിര്‍വഹിക്കുന്നത്. തുര്‍ക്കിയില്‍ റഷിന് അംബാസ്ഡര്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണമാണെന്നും, ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ഡൊണ്ള്ഡ് ട്രംമ്പ് പ്രസ്ഥാവനയില്‍ പറഞ്ഞു.
Comments