ഫ്ലോറിഡ ∙ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്ന് ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്ത ബ്രൊവാർഡിൽ നിന്നുള്ള കെവിൻ കീത്ത ക്രോണിനെ(59) അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി ഫെഡറൽ അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ നിരവധി കേസുകൾ ബ്രൊവാർഡ് കൗണ്ടിയിൽ നിലവിലുണ്ട്. യുഎസ് സീക്രട്ട് സർവ്വീസ് ഏജന്റ്സ് നൽകിയ രഹസ്യ സന്ദേശമനുസരിച്ചാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. ഒബാമ എന്റെ പ്രസിഡന്റല്ല, സ്റ്റേറ്റിന്റെ ശത്രുവാണ്. കെവിൻ തന്റെ ഫേസ് ബുക്കിൽ കുറിച്ചിട്ടു. ട്രംപിനെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നാണ് യുഎസ് സിക്രട്ട് സർവീസ് അറസ്റ്റിന് നൽകിയ വിശദീകരണം. സ്നൈഫർ റൈഫിൾ പിടിച്ചു നില്ക്കുന്ന ഒരു ചിത്രവും കുറിപ്പിനു മുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ട്രംപിനെ ഭീഷണിപ്പെടുത്തി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട കെവിൻ കുറ്റം തെളിയുകയാണെങ്കിൽ 5 വർഷം തടവു ശക്ഷന അനുഭവിക്കേണ്ടി വരും. ഇതിനു പുറമെ 250,000 ഡോളർ ഫൈനും നല്‍കണം. ഫേസ് ബുക്കിൽ എന്തും എഴുതാം എന്ന് ചിന്തിക്കുന്ന വർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് ഈ സംഭംവം.
Comments