ഷിക്കാഗോ: എട്ടു വര്‍ഷത്തെ പ്രസിഡന്റ് ഭരണത്തിനു വിരാമമിട്ട് അമേരിക്കന്‍ ജനതക്ക് വിടവാങ്ങല്‍ സന്ദേശം നല്‍കുന്നതിന് പ്രസിഡന്റ് ബറാക്ക് ഒബാമ ജന്മ നഗരമായ ഷിക്കാഗോയിലെത്തും. ഇന്നു രാത്രി ഒന്‍പതിനാണ് വിടവാങ്ങല്‍ പ്രസംഗം. അമേരിക്കയിലെ എല്ലാ പ്രധാന ചാനലുകളിലും തല്‍സമയ പ്രക്ഷേപണം ഉണ്ടായിരിക്കും. രാഷ്ട്രീയ എതിരാളിയും നിയുക്ത പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപിനെ എതിര്‍ക്കുന്നതിനോ, രാഷ്ട്രീയ നേട്ടങ്ങള്‍ നിരത്തിവയ്ക്കുന്നതിനോ ഉള്ള അവസരമാക്കി മാറ്റുന്നതിനുപകരം അമേരിക്കന്‍ ജനാധിപത്യം ഉയര്‍ത്തി പിടിക്കുന്നതിനുള്ള ആഹ്വാനമായിരിക്കും ഒബാമയുടെ പ്രശംഗത്തില്‍ ഉണ്ടായിരിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. രാഷ്ട്രീയ ജീവിതത്തിലേക്കു പിച്ചവച്ചു കടന്നു വന്ന് ഷിക്കാഗോയില്‍ നിന്നു തന്നെയായിരിക്കും രാഷ്ട്രീയ ജീവിതത്തില്‍ നിന്നുള്ള വിടവാങ്ങലും. വിടവാങ്ങല്‍ സന്ദേശം നല്‍കുന്ന അമേരിക്കയുടെ പത്താമത്തെ പ്രസിഡന്റാണ് ബറാക് ഒബാമ. അമേരിക്കന്‍ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ കുറിക്കപ്പെട്ട 32 പേജുകളുള്ള വിടവാങ്ങല്‍ സന്ദേശം ആദ്യമായി നല്‍കിയത് 1976 സെപ്റ്റംബര്‍ 19 ന് ജോര്‍ജ് വാഷിംഗ്ടണായിരുന്നു. പി. പി. ചെറിയാന്‍
Comments