വിസ്‌കോണ്‍ഡിന്‍: അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും പ്രശസ്തവുമായ സര്‍ക്കസ് കമ്പനി 2017 മെയ് മാസം മുതല്‍ പ്രദര്‍ശനം അവസാനിപ്പികയാണെന്ന് ജനുവരി 14 ശനിയാഴ്ച സി. ഇ. ഒ പ്രഖ്യാപിച്ചു. ടിക്കറ്റ് വില്‍പ്പനയില്‍ വന്ന കുറവും, മൃഗങ്ങളുടെ സംരക്ഷണ ചിലവും വര്‍ദ്ധിച്ചതാണ് സര്‍ക്കസ് കമ്പനി അടച്ച് പൂട്ടുവാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് കെന്നത്ത് ഫില്‍ഡ് (സി. ഇ. ഒ) പറഞ്ഞു. ഗ്രേറ്റസ്റ്റ് ഷൊ ഇന്‍ എര്‍ത്ത് എന്നറിയപ്പെടുന്ന റിംഗ്ലിങ്ങ് ബ്രദേഴ്‌സ് സര്‍ക്കസ് കമ്പനി അടച്ച് പൂട്ടുന്നതോടെ 500 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. 1871 ലാണ് റിംഗ്ലിങ്ങ് ബ്രദേഴ്‌സ് എന്ന പേരില്‍ സര്‍ക്കസ് കമ്പനി ആരംഭിച്ചത്. ഏഷ്യന്‍ എലിഫന്റ്‌സ് ആയിരുന്ന സര്‍ക്കസിലെ പ്രധാന ആകര്‍ഷകത്വം. അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലും വന്‍ ജനാവലിയാണ് ആരംഭ കാലഘട്ടത്തില്‍ സര്‍ക്കസ് കാണാന്‍ എത്തിയിരുന്നത്. വന്യമൃഗങ്ങള്‍ക്ക് ശരിയായ സംരക്ഷണം ലഭിക്കുന്നില്ലായെന്നും, മൃഗങ്ങളെ പരിശീലനം നല്‍കുന്നതിന് ക്രൂരമായ രീതികളാണ് പ്രയോഗിക്കുന്നതെന്നും ചൂണ്ടിക്കാട്ടി മൃഗ സ്‌നേഹികള്‍ സര്‍ക്കസിനെതിരെ ശക്തമായ പ്രചരണം നടത്തിയിരുന്നു. കമ്പനി അടച്ചു പൂട്ടുന്നതിനുള്ള തീരുമീനം ഇവരുടെ വിജയമായാണ് കണക്കാക്കുന്നത്. സര്‍ക്കസ് കമ്പനി അടച്ചു പൂച്ചുന്നത് സര്‍ക്കസ് പ്രേമികളെ സംബന്ധിച്ച് തീര്‍ത്തും നിരാശാ ജനകമായ ഒന്നാണ്.
Comments