വാഷിംഗ്ടണ്‍ ഡി.സി.: യുനൈറ്റഡ് നേഷന്‍സ് യു.എസ്. അംബാസിഡറായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിര്‍ദേശിച്ച ഇന്ത്യന്‍ വംശജയും, സൗത്ത് കരോളിനാ ഗവര്‍ണ്ണറുമായ നിക്കി ഹെയ്‌ലിക്ക് സെനറ്റ് കമ്മിറ്റിയുടെ അംഗീകാരം. ജനുവരി 24ന് നടന്ന വോട്ടെടുപ്പില്‍ ആറംഗ സെനറ്റില്‍ 96 പേര്‍ ഹെയ്‌ലിക്കനുകൂലമായി വോട്ടു രേഖപ്പെടുത്തിയപ്പോള്‍ നാലുപേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ട്രമ്പിന്റെ പതിനാറഗ കാമ്പിനറ്റില്‍ അംഗമല്ലെങ്കിലും, കാബിനറ്റ് പദവിക്ക് തുല്യമായ ഒന്നാണ് യു.എന്‍. അംബാസിഡര്‍ സ്ഥാനം. അമേരിക്കയുടെ യു.എന്‍. അംബാസിഡറായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിക്കി ഹെയ്‌ലി. സൗത്ത് കരോളിനാ ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ജനക്ഷേമകരമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിക്കി കഴിവു തെളിയിച്ച നേതാവാണെന്ന് റിപ്പബ്ലിക്കന്‍ ചെയര്‍മാന്‍(ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി) സെനറ്റര്‍ ബോബ് കോര്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഇസ്രയേല്‍ എംബസി ടെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് മാറ്റുന്നതിന് ട്രമ്പിന്റെ നിലപാടിന് പിന്തുണ നല്‍കുന്നതിനും, റഷ്യയെ വിശ്വസിക്കുന്നതും വളരെ സൂക്ഷിച്ചു വേണമെന്നും ഹെയ്‌ലി അഭിപ്രായപ്പെട്ടു.
Comments