You are Here : Home / Readers Choice

ചിക്കാഗൊയിലേക്ക് ഫെഡറല്‍ സേനയെ അയക്കുമെന്ന് ട്രമ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 25, 2017 01:09 hrs UTC

വാഷിംഗ്ടണ്‍: ചിക്കാഗൊ സിറ്റിയില്‍ വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങളും, അക്രമസംഭവങ്ങളും അമര്‍ച്ച ചെയ്യുന്നതിന് ആവശ്യമെങ്കില്‍ ഫെഡറല്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റിനെ അയയ്ക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് ചിക്കാഗൊ മേയര്‍ക്ക് മുന്നറിയിപ്പു നല്‍കി. 2017 ആരംഭിച്ചതിനുശേഷം ഷിക്കാഗൊ സിറ്റിയില്‍ മാത്രം 42 കൊലപാതകങ്ങളും, 228 വെടിവെപ്പു സംഭവങ്ങളും, ഉണ്ടായതായി ജനുവരി 24 ചൊവ്വാഴ്ച ട്രമ്പിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടികാട്ടി. ഷിക്കാഗൊ മേയര്‍ റഹം ഇമ്മാനുവേല്‍ പ്രസിഡന്റ് ട്രമ്പിനെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം, സ്വന്തം സിറ്റിയില്‍ നടക്കുന്ന അക്രമങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു. അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ സിറ്റിയും, ഒബാമയുടെ ജന്മസ്ഥലവുമായ ഷിക്കാഗൊയിലെ പൗരന്‍മാര്‍ക്ക് സുരക്ഷിത്വം നല്‍കുവാന്‍ മേയര്‍ പരാജയപ്പെടുകയാണെങ്കില്‍ ഫെഡറല്‍ സഹായം ആവശ്യപ്പെടുമെന്നും ട്രമ്പ് പറയുന്നു. ട്രമ്പിന്റെ ട്വിറ്റര്‍ സന്ദേശത്തിന് മറുപടിയായി, ഫെഡറല്‍ സഹായം ലഭിക്കുന്നതു സ്വാഗതാര്‍ഹമാണെന്ന് മേയര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.