You are Here : Home / Readers Choice

റിച്ചാര്‍ഡ് വര്‍മയ്ക്ക് ജോണ്‍ ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 28, 2017 11:29 hrs UTC

വാഷിങ്ടന്‍: ഇന്ത്യയിലെ മുന്‍ യുഎസ് അംബാസിഡറായിരുന്ന റിച്ചാര്‍ഡ് വര്‍മയെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസ് സെന്റിനിയല്‍ ഫെല്ലോയായി നിയമിച്ചു. മാര്‍ച്ച് 27നാണ് റിച്ചാര്‍ഡ് വര്‍മയുടെ നിയമനത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുണ്ടായത്. ലോകത്തിലെ മികച്ച ഇന്റര്‍നാഷനല്‍ റിലേഷന്‍സ് സ്‌കൂളാണ് എസ്എഫ്എസ് എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വ്വീസ്. റിച്ചാര്‍ഡ് വര്‍മയുടെ നാഷനല്‍ സെക്യൂരിറ്റി വിഭാഗത്തില്‍ 25 വര്‍ഷത്തെ പരിയസമ്പത്ത് ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിക്ക് മുതല്‍ കൂട്ടാകുമെന്ന് സീനിയര്‍ അസോസിയേറ്റ് ഡാന്‍ ആന്റണി ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.

 

അമേരിക്കയുടെ ഇരുപത്തിയഞ്ചാമത് യുഎസ് അംബാസിഡറായി 2014 സെപ്റ്റംബറിലാണ് പ്രസിഡന്റ് ബറാക്ക് ഒബാമ നിയമിച്ചത്. ട്രംപ് അധികാരമേറ്റയുടന്‍ എല്ലാ അംബാസിഡറന്മാരോടും സ്ഥാനം ഒഴിയണമെന്ന് അഭ്യര്‍ത്ഥന മാനിച്ചു ജനുവരിയിലാണ് വര്‍മ അംബാസിഡര്‍ സ്ഥാനം ഒഴിഞ്ഞത്. ഭാര്യ: പിങ്കി, മൂന്ന് മക്കള്‍ എന്നിവരോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ വര്‍ഷം പൂര്‍ത്തിയാക്കുന്നതുവരെ ഇന്ത്യയില്‍ കഴിഞ്ഞതിനുശേഷം അമേരിക്കയില്‍ തിരിച്ചെത്തി പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് വര്‍മ മുഖ്യപങ്കാണ് വഹിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.