വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായി എന്നത് തര്‍ക്കമില്ലാത്ത വിഷയമാണെന്ന് യുനൈറ്റഡ് നാഷന്‍സ് യു എസ് അംബാസിഡര്‍ നിക്കി ഹെയ്‌ലി. ഏപ്രില്‍ 2 പ്രക്ഷേപണം ചെയ്ത ടെലിവിഷന്‍ ഇന്റര്‍വ്യൂവിലാണ് നിക്കി ഹെയ്‌ലി തന്റെ അഭിപ്രായം വെട്ടി തുറന്ന് പറഞ്ഞത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇതിനെകുറിച്ച് കര്‍ശന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, അന്വേഷണം പൂര്‍ത്തീകരിച്ചാല്‍ ക്രിംലിനെതിരെ ശക്തമായ ടപടികള്‍ സ്വീകരിക്കുമെന്നും നിക്കി വ്യക്തമാക്കി. എബിഡി ന്യൂസ് മാര്‍ത്താ റാഡാട്ട്‌സ് നടത്തി ഇന്റര്‍വ്യൂവില്‍ നിക്കിയുടെ വെളിപ്പെടുത്തല്‍ ട്രമ്പിന്റെ നിലപാടുകളെ തീര്‍ത്തും ശരിവെക്കുന്നതായിരുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു രാജ്യവും ഇടപെടുന്നത് അംഗീകരിക്കാനാകില്ല. നിക്കി ഹെയ്‌ലിയുടെ ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസം 2016 ലെ യു എസ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നതായും നിക്കി വെളിപ്പെടുത്തി. അമേരിക്കയുടെ അന്വേഷണത്തെ റഷ്യ യാതൊരു വിധത്തിലും ബാധിക്കയില്ലെന്ന് പുട്ടിന്റെ പ്രസ് സെക്രട്ടറി ഡിമിട്രി പെസ് കോവ് പറഞ്ഞു. സൗത്ത് കരോളിനാ ഗവര്‍ണര്‍ പദവി രാജി വെച്ചു യുനൈറ്റഡ് നാഷന്‍സിന്റെ അംബാസിഡര്‍ പദവി ഏറ്റെടുക്കുവാന്‍ ട്രമ്പാണ് നിക്കിയെ പ്രകോപിപ്പിച്ചത്.
Comments