വാഷിംഗ്ടണ്‍: 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിന്റെ പ്രചരണ സംഘവും റഷ്യന്‍ ഭരണ കൂടവും പരസ്പരം കൂടിയാലോചിച്ച് പ്രവര്‍ത്തിച്ചുവോ എന്ന് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനായി മുന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളറെ ഡെപ്യൂട്ടി അറ്റേര്‍ണി ജനറല്‍ റോഡ് റോസന്‍ സ്‌റ്റൈന്‍ നിയമിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. മുന്‍ എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ട്രമ്പ് ശ്രമിച്ചു എന്നാരോപണമുണ്ട്. മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേല്‍ ഫഌന്നിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചിരുന്ന കോമിയോട് അന്വേഷണം അവസാനിപ്പിക്കുവാന്‍ സൂചന നല്‍കി എന്നാണ് ആരോപണം. വാട്ടര്‍ഗേറ്റ് ആരോപണങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണെതിരെ അന്വേഷണം നടത്തുവാന്‍ ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കുവാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ ഒരു സ്വതന്ത്ര പ്രോസിക്യൂട്ടറെ നിയമിച്ചു.
ഇത്തരത്തില്‍ ഒരു സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറായിരിക്കുമുള്ളവരുടെ അന്വേഷണ പരിധിയിലുള്ള വിഷയങ്ങള്‍ വളരെ വ്യാപകമാണെന്നാണ് നിയമന ഉത്തരവ് പറയുന്നത് (ടേംസ് ഓഫ് റഫറന്‍സ്). എന്നാല്‍ റിപ്പബ്ലിന്‍, ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സംഗങ്ങള്‍ക്ക് ട്രമ്പിന്റെ സുപ്രധാന എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പ്രസിഡന്റിനെതിരെ തന്നെ ഉപയോഗിക്കുവാന്‍ കഴിയുമോ എന്ന് സംശയം ഉയരുന്നുണ്ട്. ഭരണഘടനയുടെ ഉപജ്ഞാതാക്കള്‍ ഉദ്ദേ പ്രതിവിധികളില്‍ ഏറ്റവും അവസാനത്തേതാണ് ഇംപീച്ച്‌മെന്റ്. ട്രമ്പിന്റെ വിമര്‍ശകള്‍ ഈ മുറവിളികളുയര്‍ത്തുന്നു. 'ഇതില്‍ ഒരു സംശുദ്ധമായ മാര്‍ഗം കണ്ടെത്തി ഇത് അവസാനിപ്പിക്കുവാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു', എന്നൊരു കുറിപ്പ് ട്രമ്പ് കോമിക്ക് നല്‍കിയതാണ് വിവാദം ഉയര്‍ത്തിയത്. ഇത് കോമി പരസ്യമാക്കിയത് വിവാദം ഉയര്‍ത്തിയത്. ഇത് കോമി പരസ്യമാക്കിയത് ചോദ്യം ചെയ്യപ്പെട്ട ട്രമ്പിനെതിരെ ഒരു അന്വേഷണം ഉണ്ടായാല്‍ ഇത് തെളിവായി ഉയര്‍ത്തിക്കാട്ടിയാല്‍ തെളിവ് അനുവദനീയമാണോ (അഡ്മിസ്സബിലിറ്റി) എന്ന പ്രശ്‌നവും ഉയരാം. ട്രമ്പും കോമിയും തമ്മില്‍ നടന്ന ആശയ വിനിമയത്തിന്റെ അഗാധ തലത്തിലെത്താന്‍ റിപ്പബ്ലിക്കനുകളും ഡെമോക്രറ്റുകളും ഒന്ന്‌പോലെ ഉത്സുകരാണ്. യൂട്ടയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ജനപ്രതിനിധി ജേസണ്‍ ഷാ ഫേറ്റ്‌സ് കോമിയുടെ മെമ്മോകളെല്ലാം സബ്പീന ചെയ്യണം എന്നാവശ്യപ്പെട്ടു. നീതി ന്യായം നടപ്പാക്കിന്നതില്‍ പ്രസിഡന്റ് വിഘാതം സൃഷ്ടിച്ചു എന്ന ആരോപണം തെളിയിക്കാനാവില്ല. ഭരണഘടനയുടെ രണ്ടാം വകുപ്പ് പ്രസിഡന്റ് നല്‍കുന്ന ഉത്തരവാദിത്വം നിയമം സത്യസന്ധമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം എന്നാണ്. ഫെഡറല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് ഉറപ്പ് വരുത്തുവാന്‍ ഈ വകുപ്പ് പ്രസിഡന്റിന് അധികാരം നല്‍കുന്നു.
ഭരണ ഘടനയുടെ ഈ അധികാരത്തിന്റെ പിന്‍ബലത്തില്‍ ട്രമ്പിന് തന്റെ വൈറ്റ് ഹൗസിനെതിരെയുള്ള അന്വേഷണം പോലും അവസാനിപ്പിക്കുവാന്‍ ഉത്തരവിടാന്‍ കഴിയും എന്ന് വാദിക്കുന്നവരുന്നുണ്ട്. 1999 വരെ വൈറ്റ് ഹൗസിനെ നിയന്ത്രിക്കുവാനുള്ള സംവിധാനം ഒരു സ്വതന്ത്ര കൗണ്‍സിലിനെ നിയമിക്കുകയായിരുന്നു. എന്നാല്‍ ഇത് എക്‌സിക്യൂട്ടീവിന്റെ അധികാരം ഭരണഘടനയ്ക്ക് പുറത്തേക്ക് വിടുന്നു എന്ന് ആരോപണം ഉയര്‍ന്നു. സുപ്രീം കോടതി ജസ്റ്റിസ്റ്റ് അന്റോനിന്‍ സ്‌കീലിയ ഇത് നിശിതമായി വിമര്‍ശിച്ചും 1980 കളിലും 1990 കളിലും രണ്ട് പാര്‍ട്ടികളുടെയും പ്രസിഡന്റ് മാര്‍ക്ക് തിക്താനുഭവങ്ങള്‍ ഉണ്ടായതിന് ശേഷം ഈ നിയമം കാലഹരണപ്പെടാന്‍ ഇരു കക്ഷികളും അനുവദിച്ചു. റഷ്യന്‍ ഇടപെടല്‍ അന്വേഷണത്തെ പാട്ടര്‍ ഗേറ്റ്‌നോട് താരതമ്യം ചെയ്യുന്നവരുണ്ട്, എന്നാല്‍ ഇറാന്‍ കോണ്‍ട്രയുമായാണ് ഏറെ സാമ്യമെന്ന് കാണാന്‍ കഴിയും.
പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ നാഷണല്‍ സെക്യൂരിറ്റി സ്റ്റാഫ് ഇറാന്‍ ബന്ദികളാക്കിയവരുടെ വിടുതലിന് വേണ്ടി ആയുധം നല്‍കുകയും നിക്കാരഗുവന്‍ കോണ്‍ട്രാസിന് ധനം കൈമാറുകയും ചെയ്തു എന്ന് വെളിപ്പെടുത്തലുണ്ടായി. റീഗന്റെ പ്രസിഡന്‍സി അപകടത്തിലാവുന്ന ഘട്ടം ഉണ്ടായി, റീഗന്‍ തന്റെ സ്റ്റാഫില്‍ അഴിച്ചു പണി നടത്തി ക്ലീന്‍ ഇമേജ് ഉണ്ടാക്കി. സാമ്പത്തിക ഏറെ ഭദ്രമായ ഒരു പ്രസിഡന്‍സിയായിരുന്ന റീഗന്റേത് എന്ന് പഴമക്കാര്‍ ഇന്നും പറയുന്നു. ട്രമ്പ് റീഗന്‍ ചെയ്തത് ആവര്‍ത്തിക്കുകയായിരിക്കും ഉചിതം. പ്രചരണ സംഘാംഗങ്ങളായി ദുഷ്‌പേരുണ്ടാക്കിയ ഇപ്പോഴത്തെ ചീഫ് ഓഫ് സ്റ്റാഫ് റീന്‍സ് പ്രീബസിനെയും ചീഫ് സ്ട്രാറ്റജിസ്റ്റായ സ്റ്റീഫന്‍ ബാനനെയും പരഞ്ഞുവിട്ട് പുതിയ ആളുകളെ നിയമിക്കണം. അങ്ങനെ പ്രസിഡന്‍സിയുടെ യശസ് വീണ്ടെടുക്കണം.
Comments