You are Here : Home / Readers Choice

ഇടിമിന്നലുള്ള സമയത്ത് മൂന്നു വയസുകാരൻ അലഞ്ഞു നടന്നു: പിതാവ് അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 10, 2017 12:05 hrs UTC

ഡാലസ് ∙ ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയത്ത് പാർക്കിങ്ങ് ലോട്ടിൽ അലഞ്ഞു നടന്ന മൂന്ന് വയസ്സുകാരന്റെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.പ്ലാനോ റോഡിലുള്ള മെക്ക് ഡൊണാൾഡ് പാർക്കിങ്ങ് ലോട്ടിലായിരുന്നു കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ അപായപ്പെടുത്തുവാൻ ശ്രമിച്ചു എന്നതാണ് ഇരുപത്തിയഞ്ച് വയസ്സുള്ള പിതാവിനെതിരെ പൊലീസ് ചുമത്തിയ കേസ്. ഗർഭിണിയായ ഭാര്യയും ഡേവിസും വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്നുവെന്നും കുട്ടി പുറത്തു പോയ വിവരം അറിഞ്ഞില്ലായിരുന്നുവെന്നാണ് ഇവർ പൊലീസിൽ പറഞ്ഞത്. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഇവരുടെ ഒരു വയസ്സുള്ള മറ്റൊരു കുട്ടിയേയും ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിൽ ഏൽപിച്ചു. അറസ്റ്റ് ചെയ്ത ഡേവിസിനെ 2500 ഡോളറിന്റെ ജാമ്യത്തിൽ ഡാലസ് കൗണ്ടി ജയിലിൽ നിന്നും പുറത്തുവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.