You are Here : Home / Readers Choice

പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ധനസഹായം ബില്‍ പാസ്സാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 13, 2017 11:49 hrs UTC

വാഷിംഗ്ടണ്‍ ഡി സി: ഇറാക്ക്, സിറിയ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പീഡനത്തിന് വിധേയരാകുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനുള്ള ധന സഹായ ബില്‍ യു എസ് പ്രതിനിധി സഭ ഔക്യ കണ്‌ഠേനെ പാസ്സാക്കി. ഇസ്ലാമിക സ്റ്റേറ്റിന്റെ ഭീകരാക്രമണത്തില്‍ നിന്നും, രക്ഷപ്പെട്ട് പാലായനം ചെയ്യുന്നവര്‍ക്ക് കൂടെ ബില്ലിന്റെ പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാക്ക്, സിറിയ തൂടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്ക് യു എസ് ഡിഫന്‍സ്, യു എസ് ഏജന്‍സി ഫോര്‍ ഇന്റര്‍ നാഷണല്‍ ഡവലപ്‌മെന്റ് തുടങ്ങിയവയിലൂടെ ഫെഡറല്‍ ഫണ്ട് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പബ്ലിക്കന്‍ പ്രതിനിധികളായ ക്രിസ്സ് സ്മിത്ത് (ന്യൂജേഴ്‌സി), അന്ന ഈഷു (കാലിഫോര്‍ണിയ) എന്നിവര്‍ ബില്ലിന് രൂപം നല്‍കിയത്. ജൂണ്‍ രണ്ടാം വാരം യു എസ് പ്രതിനിധി സഭ പാസ്സാക്കിയ ഈ ബില്ലിന് സെനറ്റിന്റെ അംഗീകാരവും, തുടര്‍ന്ന് പ്രസിഡന്റിന്റെ അംഗീകാരവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് സഹായം നല്‍കുക എന്നതാണ് ഈ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐ ഡി സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫിലിപ്പി നസീഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.