ഇല്ലിനോയ്ന്: ഡമോക്രാറ്റിക് യു എസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തിക്കെതിരെ മത്സരിക്കുന്നതിന് നോമിനേഷന്‍ നല്‍കിയ റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലേഷന്‍ സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ വന്ദന ജിന്‍ഗന്റെ പേര് ബാലറ്റ് പേപ്പറില്‍ നിന്നും നീക്കം ചെയ്തു. നോമിനേഷന്‍ സമര്‍പ്പിച്ചതില്‍ കണ്ടെത്തിയ പാകപിഴകളാണ് വന്ദനയുടെ പേര് പ്രൈമറി ബാലറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ കാരണമെന്ന് വ്യക്തമാക്കി. നിലവിലുള്ള കോണ്‍ഗ്രസ് അംഗത്തിനെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളായി വന്ദനയും ജിതേന്ദ്രയും നോമിനേഷന്‍ നല്‍കിയിരുന്നു. മാര്‍ച്ച് 20 ന് നടക്കുന്ന പ്രൈമറിയില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി രാജാ കൃഷ്ണമൂര്‍ത്തിയെ നേരിടേണ്ടിയിരുന്നത്. വന്ദനയുടെ നോമിനേഷന്‍ പേപ്പറില്‍ ആവശ്യമായ ഒപ്പുകള്‍ ഇല്ലായിരുന്നുവെന്നത് നോമിനേഷന്‍ തള്ളിയതിനു കാരണമായി ഇല്ലിനോയ്‌സ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇലക്ഷന്‍ വ്യക്തമാക്കി. ഇല്ലിനോയ് ഡിസ്ട്രിക്റ്റില്‍ 12 ശതമാനം ഏഷ്യാക്കാരുമാണുള്ളത്. 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് വെള്ളക്കാരനല്ലാത്ത സ്ഥാനാര്‍ഥിയായ രാജാ കൃഷ്ണ മൂര്‍ത്തി വിജയിയായത്. വന്ദനയുടെ പേര് ബാലറ്റ് പേപ്പറില്‍ നിന്നും നീക്കം ചെയ്തതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അറ്റോര്‍ണി ജെഫ്രി മേയര്‍ പറഞ്ഞു.
Comments