ഫ്ളോറിഡ: ഫ്ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ പ്രതി നിക്കളസ് ക്രൂസ് (19) കോടതിയില്‍ കുറ്റം സമ്മതിച്ചു. ഫെബ്രുവരി 15 വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് പ്രതിയെ ഫോര്‍ട്ട് ലൊഡര്‍ ഡെയില്‍ കോടതിയില്‍ ഹാജരാക്കിയത്. പതിനേഴ് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പു നടത്തിയതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ബ്രൊവേഡ് കൗണ്ടി ഷെറിഫ് സ്‌കോട്ട് ഇസ്രയേല്‍ പുറത്തുവിട്ടു. പരിക്കേറ്റവരില്‍ 15 പേര്‍ ആശുപത്രിയില്‍ കഴിയുന്നതായി ഇസ്രയേല്‍ പറഞ്ഞു. 2.19 നാണ് പ്രതി സ്‌കൂളില്‍ എത്തിയത്. കറുത്ത കെയ്‌സില്‍ ഒളിപ്പിച്ചുവെച്ചിരുന്ന തോക്ക് ഉപയോഗിച്ച് 1214 ,1215, 1216 തുടങ്ങിയ ക്ലാസ് റൂമിലുള്ള വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെച്ചു. തുടര്‍ന്ന് രണ്ടാം നിലയിലെ 1234 റൂമിലുള്ള കുട്ടികള്‍ക്കു നേരെ വെടിവെച്ചതിനുശേഷം മൂന്നാം നിലയിലെത്തി തോക്കു അവിടെ ഉപേക്ഷിച്ചു.
സ്റ്റെയര്‍ കേസിലൂടെ ഓടി താഴെയെത്തി ടെന്നിസ് കോര്‍ട്ടിനെ ലക്ഷ്യമാക്കി ഓടിയ പ്രതി അവിടെ കൂടെ നിന്നിരുന്ന കുട്ടികള്‍ക്കിടയിലൂടെ നടന്ന് തൊട്ടടുത്തുള്ള വാള്‍മാര്‍ട്ടിലെ സബ് വെയില്‍ നിന്നും ജ്യൂസു കഴിച്ചു. 3.01ന് അടുത്തുള്ള മക്ക് ഡൊണാള്‍ഡില്‍ എത്തി. 3.41ന് മെക്ക് ഡോണാള്‍ഡില്‍ നിന്നും പുറത്തിറങ്ങി നടന്ന നീങ്ങവെയാണ് 4700 വിദ്യം ലേക്കസ് ഡ്രൈവില്‍ വെച്ച് പൊലീസ് പിടികൂടിയത്. പ്രതി വെടിവെക്കുവാന്‍ ഉപയോഗിച്ചത് എആര്‍ 15 റൈഫിള്‍ ആണ്. വെടിവെപ്പില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 14 മുതല്‍ 49 വരെയുള്ളവരാണ് മരിച്ചവര്‍. ഇവരില്‍ എട്ടു പെണ്‍കുട്ടികളും, ഒമ്പതു ആണ്‍കുട്ടികളും ഫുട്‌ബോള്‍ കോച്ചുമുണ്ട്.
Comments