ന്യൂജഴ്‌സി: ന്യൂജഴ്‌സി ഹൊബൊക്കന്‍ സിറ്റി മേയറും ഇന്ത്യന്‍ വംശജനുമായ രവീന്ദര്‍ സിങ്ങ് ബല്ല (രവി ബല്ല)ക്കും കുടുംബത്തിനും വധഭീഷണി. ഫെബ്രുവരി 17 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, എഫ്ബിഐയുടെ ജോയിന്റ് ടെററിസം ടാക്‌സ് ഫോഴ്‌സ് സിറ്റി ഹാളിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി പറയുന്നു. ന്യൂജഴ്‌സി സംസ്ഥാനത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സിക്ക് മേയറാണു രവി ബല്ല. മേയറുടെ ഓഫിസില്‍ കടന്നുവന്നു സെക്രട്ടറിയുടെ ഡസ്‌കിനു നേരെ ഒരാള്‍ ബാഗ് എറിഞ്ഞ സംഭവത്തിന്റെ തൊട്ടടുത്ത ദിവസമാണ് (ഏപ്രില്‍ 16 ന്) വധഭീഷണി ലഭിച്ചതായി മേയര്‍ പ്രസ്താവന ഇറക്കിയത്. ഈ സംഭവവുമായി ബന്ധപ്പെടുത്തുമ്പോള്‍ തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണി വളരെ ഗൗരവമാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി. 2017 നവംബറിലാണു രവി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്‍പ് എട്ടുവര്‍ഷം കൗണ്‍സില്‍ മെംബറായി പ്രവര്‍ത്തിച്ചിരുന്നു. മേയര്‍ക്കും കുടുംബത്തിനും നേരെയുള്ള വധഭീഷണി വളരെ ഗുരുതരമായി കാണുന്നുവെന്നും ഇവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ഹൊബൊക്കന്‍ പൊലീസ് ചീഫ് കെന്നത്ത് റഫറന്റെ പറഞ്ഞു. 100,000 ഡോളറിനു താഴെയാണ് മേയര്‍ക്കു പ്രതിഫലം ലഭിക്കുന്നത്. പ്രഗത്ഭനായ അറ്റോണി എന്ന നിലയില്‍ യുവ അറ്റോര്‍ണിമാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ചുമതലകൂടി രവി ഏറ്റെടുത്തിട്ടുണ്ട്.
Comments