You are Here : Home / Readers Choice

ഫോഡ് മോട്ടോര്‍ നോര്‍ത്ത് അമേരിക്കാ പ്രസിഡന്റായി മറ്റൊരിന്ത്യാക്കാരന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 23, 2018 01:27 hrs UTC

ന്യൂയോര്‍ക്ക്: പുറത്താക്കിയ രാജ് നായര്‍ക്ക് പകരം ഫോര്‍ഡ് മോട്ടോര്‍ കമ്പനി നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റായി ഇന്ത്യാക്കാരനായ കുമാര്‍ ഗല്‍ ഗോത്രയെ നിയമിച്ചു. രാജ് നായര്‍ കമ്പനിയുടെ പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെത്തിയതാണ് പുറത്താക്കലിന് കാരണമെന്നു ഫോര്‍ഡ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജിം ഹാക്കറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2017 ജൂണ്‍ 1 നാമ് ഫോര്‍ഡ് നോര്‍ത്ത് അമേരിക്കാ പ്രസിഡന്റായി രാജ് നായര്‍ ചുമതലയേറ്റത്. കമ്പനിയുടെ ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് രാജ് നായര്‍ ക്ഷമാപണം നടത്തി പ്രസ്താവനയിറക്കിയിരുന്നു. പുതുതായി നിയമിച്ച കുമാര്‍ ഗല്‍ ഗോത്ര (52) മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന് കുമാര്‍ 2005 മുതല്‍ 2008 വരെ എന്‍ജിനിയറിംഗ് വൈസ് പ്രസിഡന്റായിരുന്നു. മിഷിഗന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിങ്ങ് ബിരുദം കരസ്ഥമാക്കിയ ശേഷം മസ്ഡ ജപ്പാന്‍ ആസ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.