You are Here : Home / Readers Choice

"ഫൊര്‍ഗറ്റ് മി നോട്ട്" ഫൗണ്ടര്‍ അനിക കുമാറിന് 2018 ക്രിസ്റ്റല്‍ ബൗള്‍ അവാര്‍ഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 13, 2018 11:57 hrs UTC

കാംമ്പല്‍ (കാലിഫോര്‍ണിയ): "ഫൊര്‍ഗറ്റ് മി നോട്ട്" ഫൗണ്ടര്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി അനികാ കുമാറിനെ (18) ജൂനിയര്‍ ലീഗ് ഓഫ് സാന്‍ ഹൊസെ 2018 ക്രിസ്റ്റല്‍ ബൗള്‍ അവാര്‍ഡിന് തിരഞ്ഞടുത്തു. കാലിഫോര്‍ണിയാ കാംമ്പലില്‍ വെച്ച് ഏപ്രില്‍ 17 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഫോണ്‍ വിളികളുടെ ഒരു സൗഹൃദ കൂട്ടായ്മയാണ് "ഫൊര്‍ഗറ്റ് മി നോട്ട്'. ഒറ്റപ്പെടലിന്റേയും, വേര്‍പിരിയലിന്റേയും വേദനയില്‍ കഴിയുന്ന വൃദ്ധ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് വല്ലപ്പോഴെങ്കിലും ഇവരെ ഫോണില്‍ ബന്ധപ്പെട്ട് ക്ഷേമാന്വേഷണം നടത്തുക എന്നതാണ് ഈ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്. (മറവിരോഗത്തിനും)അള്‍ഷിമേഴ്‌സിനും, ഡിപ്രഷനും വിധേയരായി കഴിയുകയും, വിവിധ രോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്തിട്ടുള്ള വൃദ്ധരെ സന്തോഷിപ്പിക്കുന്നതിനും, അവര്‍ ഏകരല്ല എന്ന് ബോധ്യം വരുത്തുന്നതിന് അനിക കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നു. പതിനഞ്ച് വയസ്സുമുതലാണ് അനിക ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്ഡകി തുടങ്ങിയത്. ബര്‍കിലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ അനിക നിരവധി സെമിനാറുകളില്‍ ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ വലിഡിക്ടോറിയനായ അനിക ഭാവിയില്‍ മെഡിക്കല്‍ സയന്റിസ്റ്റ് ആകണമെന്നാണ് ആഗ്രഹിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.