Home USA News ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക്!

ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക്!

0

ന്യൂയോര്‍ക്ക്: ‘അത് കുറച്ച് കടുത്തുപോയി’, കുറ്റസമ്മതത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മസ്‌ക് ഖേദപ്രകടനം നടത്തിയത്. ‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ട്. അത് വല്ലാതെ അതിരുവിട്ടു’ മസ്‌ക് എക്‌സില്‍ കുറിച്ചു.

സൗഹൃദ ബന്ധവും ബിസിനസ് ബന്ധവും പുലര്‍ത്തിയിരുന്ന ട്രംപും മസ്‌കും കഴിഞ്ഞ കുറച്ചുനാളുകളായി സാമൂഹിക മാധ്യമങ്ങളിലൂടെ വാക്‌പോര് നടത്തിവരികയായിരുന്നു.സര്‍ക്കാരിന്റെ ചെലവുചുരുക്കാനുള്ള വകുപ്പായ ‘ഡോജി’ന്റെ ചുമതലവഹിച്ചിരുന്ന മസ്‌ക് കഴിഞ്ഞയാഴ്ച അതില്‍നിന്ന് പടിയിറങ്ങിയിരുന്നു.പിന്നാലെ, ട്രംപ് ‘മനോഹരം’ എന്നുവിശേഷിപ്പിച്ച ബജറ്റ് ബില്ലിനെ മസ്‌ക് ”അറപ്പുളവാക്കുംവിധം മേച്ഛം” എന്നു വിമര്‍ശിച്ചു. ഇതോടെ ട്രംപിനു പിടിവിട്ടു.ട്രൂത്ത് സോഷ്യലിലൂടെ ട്രംപും ‘എക്‌സി’ലൂടെ മസ്‌കും പോരുനടത്തിയത്.

ഇതിനിടെ സന്ധി ചെയ്യാന്‍ മസ്‌ക് തയ്യാറായിരുന്നെങ്കിലും മസ്‌കുമായി സംസാരിക്കാന്‍ താത്പര്യമില്ലെന്നാണ് ട്രംപ് അറിയിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version