Home Education പ്ലസ്‌വൺ പ്രവേശനം: അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കും

പ്ലസ്‌വൺ പ്രവേശനം: അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കും

0

സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്‌വണ്ണിന് 10 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കും. സര്‍ക്കാര്‍ അംഗീകാരമുളള സ്‌കൂളുകള്‍, ആവശ്യപ്പെടുന്ന പക്ഷം സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കുന്നത്. അംഗീകാരമുളള അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിച്ച ശേഷം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുളളത്. പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാകും തീരുമാനം നടപ്പാക്കുക.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version