Home Music കെഎസ്ആർടിസി ബസ്സിൽ കണ്ടക്ടറുടെ പവർ പാക്ക്ഡ് ഡാൻസ്; വിഡിയോ വൈറൽ

കെഎസ്ആർടിസി ബസ്സിൽ കണ്ടക്ടറുടെ പവർ പാക്ക്ഡ് ഡാൻസ്; വിഡിയോ വൈറൽ

0

ഗവി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടറുടെ ഡാൻസ് വിഡിയോ ശ്രദ്ധ നേടുന്നു. യാത്രക്കാർക്കൊപ്പമുള്ള കണ്ടക്ടറുടെ പവർ പാക്ക്ഡ് ഡാൻസ് വിഡിയോ ആണ് വലിയ ജനശ്രദ്ധ നേടുന്നത്. ബസ്സിലെ യാത്രക്കാരനാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

‘ഷാർജ ടു ഷാർജ’ എന്ന ചിത്രത്തിലെ ‘പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ’ എന്ന ഗാനത്തിനാണ് കണ്ടക്ടറും യാത്രക്കാരും ചുവടുവച്ചത്. യുവാക്കൾക്കൊപ്പമാണ് കണ്ടക്ടർ ചുവടുവയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാട്ടിന്റെ മുഴുവൻ ആവേശവും ഡാൻസ് ചെയ്യുന്നവരിലും കാണാം. 

‘അടിപൊളി കണ്ടക്ടർ’ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘കണ്ടക്ടർ സൂപ്പർ’, ‘പൊളിച്ചു’ എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകൾ. കണ്ടകട്റെ മന്ത്രി ഗണേഷ് കുമാർ വിളിച്ച് അനുമോദിക്കുമെന്ന് അഭിപ്രയാപ്പെടുന്നവരുമുണ്ട്. 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version