Home Sports റിഷഭ് പന്തിന് ഐസിസിയുടെ ശാസനയും,ഡീമെറിറ്റ് പോയിന്റും:അമ്പയറോട് മോശം പെരുമാറ്റം

റിഷഭ് പന്തിന് ഐസിസിയുടെ ശാസനയും,ഡീമെറിറ്റ് പോയിന്റും:അമ്പയറോട് മോശം പെരുമാറ്റം

0

ഇന്ത്യന്‍ താരം റിഷഭ് പന്തിന് ഐസിസിയുടെ താക്കീത്. ലീഡ്സ് ടെസ്റ്റില്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തതിനാണ് താക്കീത്. പന്ത് മാറ്റേണ്ടത് ഇല്ലെന്ന അമ്പയറുടെ തീരുമാനത്തോട് ആണ് റിഷഭ് വിയോജിപ്പ് പ്രകടിപ്പിച്ചത് ഇതിലാണ് ഐസിസിയുടെ താക്കീത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഐസിസി വിക്കറ്റ് കീപ്പറും ബാറ്ററുമായ റിഷഭ് പന്തിനെ ശാസിക്കുന്നത്. അമ്പയറോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതായി ഐസിസി പറഞ്ഞു. ഇതിന്റെ ഫലമായി അദ്ദേഹത്തിന് ഒരു ഡീമെറിറ്റ് (demerit) പോയിന്റ് ലഭിക്കുമെന്നും അത് പന്തിന്റെ സ്വഭാവ റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കി.

ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിന്റെ 61-ാം ഓവറിലായിരുന്നു അമ്പയറും റിഷഭ് പന്തും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത്. ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്കും ക്രീസില്‍ നില്‍ക്കെ പന്ത് മാറ്റണം എന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി.

എന്നാല്‍ അമ്പയര്‍ ആവശ്യം നിരസിച്ചു. ബോളിന്റെ അവസ്ഥ അമ്പയറെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അമ്പയര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. ഇതോടെ അമ്പയുടെ തീരുമാനത്തില്‍ ദേഷ്യം പ്രകടിപ്പിച്ച പന്ത് ബോള്‍ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഈ പ്രവൃത്തിക്കെതിരെയാണ് ഐസിസി രംഗത്തെത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version