Home Sports മിസ്റ്റർ സഞ്ജു സാംസൺ, നിങ്ങൾ ഇതെന്തിനുള്ള പുറപ്പെടാണ്? വൈറലായി സൂര്യകുമാർ യാദവിൻ്റെ കമൻ്റ്!

മിസ്റ്റർ സഞ്ജു സാംസൺ, നിങ്ങൾ ഇതെന്തിനുള്ള പുറപ്പെടാണ്? വൈറലായി സൂര്യകുമാർ യാദവിൻ്റെ കമൻ്റ്!

0

സഞ്ജു സാംസൺ ഇതെന്തിനുള്ള പുറപ്പെടാണ്? ഐപിഎല്ലിന് ശേഷമുള്ള വെക്കേഷനിൽ അമേരിക്കൻ സന്ദർശനത്തിനെത്തിയ സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ രണ്ട് ജിമ്മൻമാർക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചതോടെയാണ് ആരാധകർക്കിടയിൽ ഇങ്ങനൊരു സംശയം ജനിപ്പിക്കുന്നത്. പോസ്റ്റ് ഇതിനോടകം രണ്ടര ലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

‘മിന്നൽ മുരളി’ എന്ന സിനിമയിലെ ‘മന്ത്രമില്ലാതെ മായകളില്ലാതെ’ എന്ന ഗാനമാണ് ചിത്രത്തിന് പശ്ചാത്തല സംഗീതമായി സഞ്ജു നൽകിയിരുന്നത്. പുല്ലുവിളക്കാരൻ സഞ്ജു ഇനി ക്രിക്കറ്റ് ഉപേക്ഷിച്ച് ശരീര സൗന്ദര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണോ എന്നാണ് ആരാധകരുടെ സംശയം.

“ചേട്ടാ.. അവരുടെ ദേഹം വല്ലാതെ വീങ്ങിയിരിക്കുകയാണല്ലോ… നല്ലൊരു ഫിസിയോയെ കാണിക്കണേ..” എന്നാണ് സൂര്യയുടെ കളിയാക്കൽ…

ഈ പോസ്റ്റിന് താഴെ ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവ് കുറിച്ച കമൻ്റും ഇതിനോടകം വൈറലാണ്. “ചേട്ടാ.. അവരുടെ ദേഹം വല്ലാതെ വീങ്ങിയിരിക്കുകയാണല്ലോ… നല്ലൊരു ഫിസിയോയെ കാണിക്കണേ..” എന്നാണ് സൂര്യയുടെ കളിയാക്കൽ. “ഹ ഹ ഹ.. ഇത് ഫിസിയോമാരെ വരെ പരിക്കേൽപ്പിക്കുന്ന വീക്കമാണേ” എന്നായിരുന്നു സഞ്ജുവിൻ്റെ രസികൻ മറുപടി.

അതേസമയം, ഇന്ത്യൻ ടി20 ഓപ്പണർ സഞ്ജു സാംസണിൻ്റെ കൂടെയുള്ളത് അമേരിക്കയിലെ മോട്ടിവേഷണൽ ജിം ട്രെയ്നർമാരായ എൻ‌ഡി‌ഒ ചാംപ്യനും എലീ ചാംപ്യനുമാണ്. വെക്കേഷനിലും ഫിറ്റ്നസ് വിടാതെ പിന്തുടരുകയാണ് മലയാളി താരമെന്നാണ് സൂചന.

2012 മുതൽ ‘എൻ‌ഡി‌ഒ ചാംപ്’ എന്നറിയപ്പെടുന്ന റോബർട്ട് വിൽ‌മോട്ട് നയിക്കുന്ന ‘എൻ‌ഡി‌ഒ നേഷൻ’ മോട്ടിവേഷണൽ ട്രെയിനിങ്ങിൻ്റേയും സമൂഹ ശാക്തീകരണത്തിന്റെയും സുപ്രധാന കേന്ദ്രമായാണ് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിലേറെ ഫോളോവർമാർ ഇയാൾക്കുണ്ട്.

മറ്റൊരാൾ ആഫ്രിക്കൻ ഡയമണ്ട് ഐഎസ്എസ്എ സർട്ടിഫൈഡ് ട്രെയ്നറായ എലീ ചാംപ്യനാണ്. ബോഡി ബിൽഡിങ്ങിൽ 2017ൽ ലോക ജൂനിയർ ചാംപ്യനായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version