Home Cinema ‘തെന്നിന്ത്യയുടെ അഭിനയ സരസ്വതി’; നടി സരോജ ദേവി (87) അന്തരിച്ചു

‘തെന്നിന്ത്യയുടെ അഭിനയ സരസ്വതി’; നടി സരോജ ദേവി (87) അന്തരിച്ചു

0

പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗ്, ഹിന്ദി, ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുന്നൂറിലധം സിനിമകളില്‍ അഭിനയിച്ചു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണിരുന്ന സരോജ ദേവിയെ ആരാധകര്‍ അഭിനയ സരസ്വതി, കന്നഡ പൈങ്കിളി മുതലായ പേരുകളിലാണ് വിളിച്ചിരുന്നത്. തന്റെ 17-ാം വയസുമുതല്‍ നാടക വേദികളില്‍ സജീവമായിരുന്ന സരോജ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1958ല്‍ എംജിആറിനൊപ്പം നാടോടി മന്നനില്‍ അഭിനയിച്ചപ്പോള്‍ മുതലാണ്. പിന്നീട് തമിഴ് സിനിമാ രംഗത്ത് സരോജ ദേവിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1960കളില്‍ സരോജ സിനിമകളില്‍ ധരിച്ചിരുന്ന സാരിയും ആഭരണങ്ങളും ഹെയര്‍ സ്‌റ്റൈലും തെന്നിന്ത്യയിലാകെ ട്രെന്‍ഡായി. വിവിധ ഭാഷകളിലായി ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായ സരോജത്തിന് എംജിആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍ ടി രാമറാവു, രാജ്കുമാര്‍ തുടങ്ങിയവരുടെ കൂടെ അഭിനയിക്കാനായി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version