ഒറ്റക്ക് ഒരു ഫ്ളൈറ്റ് യാത്ര. അതും മറ്റ് യാത്രക്കാരില്ലാതെ. മുഴുവന്‍ വിമാന ജോലിക്കാരും നിങ്ങളുടെ സേവനത്തിനു വേണ്ടി മാത്രം . എന്നാല്‍ ഇത് സ്വപന്മല്ല.തിങ്കളാഴ്ച ക്ളീവ്ലാന്‍ഡില്‍ നിന്ന് ന്യുയോര്‍ക്കിലേക്ക് പറന്ന ക്രിസ്സ് ഒലെയ്റിയെയാണ് ഈ ഭാഗ്യം തേടിയെത്തിയത്.ന്യുയോര്‍ക്കിലെ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ വിമാന സര്‍വ്വീസുകളുടെ സമയത്തിലുണ്ടായ താമസം മറ്റ് യാത്രക്കരെ വേറെ പ്ലെയ്നുകളിലെക്ക് റീ ബുക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ക്രിസ് എന്തു കൊണ്ടോ അങ്ങനെ ചെയ്യാന്‍ വിട്ടു പോയി.വിമാനത്തില്‍ പ്രവേശിച്ചു കഴിഞ്ഞാണ് 76 യാത്രക്കാര്‍ ക്കുള്ള വിമാനത്തില്‍ താന്‍ മാത്രമാണ് യാത്രക്കാരാന് എന്ന സത്യം തിരിച്ചറിഞ്ഞത്. ഏതായാലും കിട്ടിയ അവസരം പാഴാക്കാതെ ഫ്ളൈറ്റ് അറ്റന്‍ഡറുടെ സഹായത്തോടെ കാലി സീറ്റുകളെ പിന്നണിയിലാക്കി കൊണ്ട് ഒരു ഫോട്ടോയുമെടുത്തു.
ഇനി നാളെ ആരും നുണയാണെന്ന് പറയരുതല്ലൊ
Comments