You are Here : Home / SPORTS

ഒരു രാത്രി മന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ?

Text Size  

Story Dated: Friday, June 14, 2013 08:34 hrs UTC

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പു റാണി സരിതാ എസ്‌. നായര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുക്കുന്നതിനു മുമ്പു മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി ഒരു രാത്രി മന്ത്രിയുടെ ഔദ്യോഗികവസതിയില്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു .മുഖ്യമന്ത്രിയുടെ സ്‌റ്റാഫില്‍നിന്നു പുറത്താക്കപ്പെട്ട ഒരാളുടെ ഒത്താശയോടെയായിരുന്നു വസതിയിലെത്തിയത് എന്ന് പോലീസ്‌ സംശയിക്കുന്നു.സരിതയ്‌ക്ക്‌ ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥനുമായി അടുത്ത ബന്ധമുണ്ട്‌.ഈ കേസ്‌ അന്വേഷിക്കുന്ന ദക്ഷിണമേഖലാ എ.ഡി.ജി.പി: എ ഹേമചന്ദ്രന്‍ ഇക്കാര്യവും പരിശോധിക്കുന്നുണ്ട്‌.ഈ ഉദ്യോഗസ്‌ഥന്‍ സരിതയുമായി നിരന്തരം ടെലഫോണിലൂടെ ബന്ധപ്പെട്ടിട്ടുള്ളതായി ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചു.ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുമായും പ്രമുഖ വ്യക്‌തികളുമായും സരിതയെ അടുപ്പിച്ചതു ജോപ്പനാണെന്നു കരുതപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.