ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് സിനിമ വരുന്നു. രൂപേഷ് പോള്‍ ആണ് സംവിധായകന്. 86 അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കാമസൂത്ര ത്രീഡി സിനിമയുടെ സംവിധായകനാണ് രൂപേഷ് പോള്‍. 4 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതു വരെ രാഷ്ട്രീയം ആസ്പദമായി ഉണ്ടായിട്ടുള്ള സിനിമകള്‍ പോലെയല്ല ഇതെന്നും പകരം റൊമാന്‍സ് അടക്കമുള്ള ഒരു സസ്പെന്‍സ് ത്രില്ലറായിരിക്കും നരേന്ദ്ര മോഡിയുടെ ജീവിതം വരച്ചിടുന്ന ഈ സിനിമ എന്നുമാണ് സംവിധായകന് രൂപേഷ് പോള്‍ പറയുന്നത്. മോഡിയെ ഉയര്‍ത്തിക്കാട്ടുകയല്ല താന്‍ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്, പകരം സമകാലിക രാഷ്ട്രീയത്തിലെ ശക്തിയും സ്വാധീനശക്തിയുമുള്ള ഒരു വ്യക്തിയാണ് മോഡിയെന്ന് വരച്ചിടുകയാണ്. ഏഴു ദിവസത്തിനുള്ളില്‍ താരനിര്‍ണയം പൂര്ത്തിവും. ഫെബ്രുവരി 15 ഓടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്നും രൂപേഷ് പോള്‍ പറഞ്ഞു.
അസോസിയേറ്റ് പ്രൊഡ്യൂസറായ മിതേഷ് പട്ടേല്‍ ഒരു വര്‍ഷം മുമ്പേ ഇതിനുള്ള അനുവാദം മോഡിയില്‍ നിന്നും വാങ്ങിച്ചതാണ്. മുല്ലപ്പെരിയാര്‍ വിഷയത്തെ ആസ്പദമാക്കി ഡാം 999 എന്ന സിനിമയെടുത്ത സോഹന്‍ റോയ് ആണ് ഈ സിനിമയുടെ പ്രൊജക്ട് ഡിസൈനര്‍. പല ബോളിവുഡ് താരങ്ങളും ഈ സിനിമയിലഭിനയിക്കാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറുകയാണുണ്ടായത്. നിര്‍മാതാക്കള്‍ പറയുന്നത് ഫെബ്രുവരി 14 ന് സിനിമ ആരംഭിക്കുമ്പോള്‍ പല പ്രമുഖ ബോളിവുഡ് താരങ്ങളും അതിലുണ്ടാകുമെന്നാണ്. ഇന്ത്യയിലെ ആദ്യ 4 ഡി ചിത്രം കൂടിയാണിത്.
Comments